ഏപ്രിലില്‍ വ്യവസായികോല്‍പാദന സൂചിക -0.80 ശതമാനത്തില്‍
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ വ്യവസായ വളര്‍ച്ചയുടെ സൂചികയായ വ്യവസായികോല്‍പാദന സൂചികയില്‍ (ഐ.ഐ.പി മൂന്നു മാസത്തിനുശേഷം വീണ്ടും ഇടിവ്. ഏപ്രിലിലെ കണക്കനുസരിച്ച് വ്യവസായികോല്‍പാദന സൂചിക) -0.80 ശതമാനത്തിലാണ് നില്‍ക്കുന്നത്. മുന്‍ വര്‍ഷം ഏപ്രിലില്‍ മൂന്നു ശതമാനം വളര്‍ച്ചയുണ്ടായിരുന്ന സ്ഥാനത്താണിത്. ഫെബ്രുവരിയില്‍ രണ്ടു ശതമാനമായിരുന്നു വ്യവസായികോല്‍പാദന വളര്‍ച്ച. മാര്‍ച്ചില്‍ ഇത് 0.3 ശതമാനമായിരുന്നു. ഇതാണ് ഏപ്രിലില്‍ നെഗറ്റീവ് വളര്‍ച്ചയിലേക്ക് നീങ്ങിയത്. ഉല്‍പാദനമേഖലയിലെ 22 വ്യവസായങ്ങളില്‍ ഒമ്പതും ഏപ്രിലില്‍ നെഗറ്റീവ് വളര്‍ച്ചയാണ് നേരിട്ടത്. സൂചികയുടെ 75 ശതമാനം വരുന്ന ഉല്‍പാദന മേഖല 3.1 ശതമാനം വളര്‍ച്ചാ ചുരുക്കമാണ് ഏപ്രിലില്‍ നേരിട്ടത്. മുന്‍ വര്‍ഷം ഏപ്രിലില്‍ 3.9 ശതമാനം വളര്‍ച്ചയുണ്ടായിരുന്ന സ്ഥാനത്താണിത്. നിക്ഷേപത്തിന്‍െറ സൂചകമായ മൂലധന ഉല്‍പന്നങ്ങളുടെ വിഭാഗത്തില്‍ 24.9 ശതമാനമാണ് ഇടിവ്. മുന്‍ വര്‍ഷം ഏപ്രിലില്‍ 5.5 ശതമാനം വളര്‍ച്ചയാണുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
