Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പണപ്പെരുപ്പം ലക്ഷ്യത്തിലേക്ക് നീങ്ങിയാല്‍ നിരക്കുകള്‍ കുറക്കാന്‍ ഇനിയും സാധ്യത -രഘുറാം രാജന്‍

text_fields
bookmark_border
പണപ്പെരുപ്പം ലക്ഷ്യത്തിലേക്ക് നീങ്ങിയാല്‍ നിരക്കുകള്‍ കുറക്കാന്‍ ഇനിയും സാധ്യത -രഘുറാം രാജന്‍
cancel

മുംബൈ: 2017 മാര്‍ച്ചില്‍ ലക്ഷ്യമിടുന്ന അഞ്ചു ശതമാനം എന്ന നിലയിലേക്ക് പണപ്പെരുപ്പം എത്തുമെന്ന ആത്മവിശ്വാസം കേന്ദ്ര ബാങ്കിനുണ്ടായാല്‍ പലിശ നിരക്കുകള്‍ ഇനിയും കുറക്കാന്‍  സാധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ നിരക്കായ റിപ്പോ നിരക്ക് 6.50 ശതമാനം എന്നത് നിലവില്‍ ഏറ്റവും അനുയോജ്യമായ നിലയാണെന്നും സ്വകാര്യ ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പലിശ നിരക്കുകള്‍ കുറക്കാന്‍ സാധ്യമായ എല്ലാ അവസരങ്ങളും റിസര്‍വ് ബാങ്ക് വിനിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലില്‍ പണപ്പെരുപ്പം വീണ്ടും ഉയരുമെന്ന പ്രതീക്ഷയില്‍ ചൊവ്വാഴ്ച്ച പണനയ അവലോകനത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് തയാറായിരുന്നില്ല. ചില്ലറ വിലപ്പെരുപ്പം സംബന്ധിച്ച അടുത്ത പ്രതിമാസ റിപ്പോര്‍ട്ട് വെള്ളിയാഴ്ചയാണ് പുറത്തുവരിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story