സൗദി-ഇറാന്‍ തര്‍ക്കം: സ്വര്‍ണ വില ഉയരുന്നു
text_fieldsകൊച്ചി: സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര തര്‍ക്കം ഏറ്റവുമധികം പ്രതിഫലിക്കുന്നത് സ്വര്‍ണ വിപണിയില്‍! കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന് 320 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പവന് 18,840 രൂപ എന്ന നിലയിലാണ് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്. അന്ന് ഇത് പവന് 19,000 രൂപയായി ഉയര്‍ന്നു. ചൊവ്വാഴ്ച വില 19,160 രൂപയായും ഉയര്‍ന്നു.
സൗദിയും വിവിധ ഗള്‍ഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം ഉലഞ്ഞതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഇടിവ് അനുഭവപ്പെട്ടിരുന്നു. ഇതോടെ, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ അന്താരാഷ്ട്ര തലത്തില്‍ പലരും സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണ വില ഉയരാന്‍ കാരണമായത്. വിവാഹ സീസണ്‍ ആരംഭിച്ചതിനാല്‍ ആഭരണ വിപണിയിലും ഉണര്‍വ് പ്രകടമാണ്.
ഇതും വില ഉയരാന്‍ കാരണമായിട്ടുണ്ടെന്ന് ആഭരണ വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വെള്ളിയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. സൗദി-ഇറാന്‍ ബന്ധത്തിലുള്ള സംഘര്‍ഷം തുടര്‍ന്നാല്‍ സ്വര്‍ണ വില വീണ്ടും ഉയരുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
