Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2015 4:50 AM IST Updated On
date_range 8 Sept 2015 4:50 AM ISTസ്ഥാപന സുരക്ഷിതത്വത്തിന് ‘സ്വന്തം സേന’യും
text_fieldsbookmark_border
മോഷ്ടാക്കളില്‍നിന്ന് സംരക്ഷണമൊരുക്കല്‍ പൊലീസിന്‍െറ പണിയാണെന്നായിരുന്നു മുമ്പ് സങ്കല്പം. പൊലീസിനെക്കൊണ്ടും സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികളെക്കൊണ്ടും കാര്യംനടക്കില്ളെന്ന് വന്നതോടെ ധനകാര്യ സ്ഥാപനങ്ങള്‍ ‘നിരീക്ഷണ സംഘങ്ങള്‍ക്ക്’ രൂപംനല്കുന്നതാണ് പുതിയ പ്രവണത.
കേരളത്തിനകത്തും പുറത്തും നിരവധി ശാഖകളുള്ള സ്വകാര്യ ധനകാര്യ സ്ഥാപനമാണ് ‘മൊബൈല്‍ സര്‍വെയ്ലന്‍സ് സ്ക്വാഡു’മായി രംഗത്തിറങ്ങിയിരിക്കുന്നത്. രാത്രി ശാഖകളിലെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഈ സ്ക്വാഡുകള്‍ രാത്രി ശാഖകള്‍ സന്ദര്‍ശിക്കും. ശാഖകളില്‍ സൂക്ഷിക്കുന്ന ഉപഭോക്താക്കളുടെ സ്വര്‍ണം അടക്കമുള്ളവക്ക് സുരക്ഷിതത്വം ഉറപ്പാക്കാനാണ് പുതിയ സംവിധാനമെന്നാണ് വിശദീകരണം. മൂന്ന് അംഗങ്ങളുള്ള സംഘം വാഹനങ്ങളില്‍ രാത്രിയില്‍ റോന്തുചുറ്റും. വാഹനത്തിലെ ഗാര്‍ഡുകള്‍ക്കും ഡ്രൈവര്‍ക്കും കായികമുള്‍പ്പെടെ പരിശീലനം നല്‍കിയിട്ടുണ്ട്. ശാഖകളില്‍നിന്ന് ലഭിക്കുന്ന അലാറം അലര്‍ട്ട് കാളുകള്‍ക്ക് പ്രതികരിക്കാനും ഈ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ജി.പി.എസ് സംവിധാനം ഘടിപ്പിച്ചിട്ടുള്ള ഈ സംഘങ്ങളുടെ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് നിരീക്ഷിക്കാനും സംവിധാനമുണ്ട്.
കേരളത്തിലും തമിഴ്നാട്ടിലും സെപ്റ്റംബര്‍ ഒന്നുമുതല്‍ റോന്തുചുറ്റല്‍ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
