സാമ്പത്തികവളര്‍ച്ച പ്രതീക്ഷിച്ചയത്ര എത്തി െല്ലന്ന് സര്‍ക്കാര്‍
text_fieldsന്യൂഡല്‍ഹി: 2015-16 സാമ്പത്തികവര്‍ഷം രാജ്യത്തിന്‍െറ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച (ജി.ഡി.പി) നിരക്ക് നേരത്തെ പ്രതീക്ഷിച്ചയത്രയും എത്തില്ളെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതത്തേുടര്‍ന്ന് പ്രതീക്ഷിതവളര്‍ച്ച 7-7.5 ശതമാനമായി പുനര്‍നിര്‍ണയിച്ചു. 8.1- 8.5 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. മഴ കുറഞ്ഞതിനെ തുടര്‍ന്ന് കാര്‍ഷിക ഉല്‍പാദനം പ്രതീക്ഷിച്ചയത്ര ഉണ്ടാവാത്തതാണ് ഇതിനു കാരണമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ജി.ഡി.പി വളര്‍ച്ചയില്‍ വരുന്ന കുറവ് ധനക്കമ്മി 3.9 എന്ന ലക്ഷ്യത്തില്‍ നിര്‍ത്തുന്നതിനും വെല്ലുവിളിയാവും. 0.2 ശതമാനംവരെ വര്‍ധനക്കാണ് സാഹചര്യം. ഓഹരിവിറ്റഴിക്കല്‍ വഴി ലക്ഷ്യമിട്ട വരുമാനത്തിലുള്ള കുറവും വെല്ലുവിളി ഉയര്‍ത്തും. അതേസമയം, ചില്ലറ വിലപ്പെരുപ്പം ലക്ഷ്യമിട്ട ആറു ശതമാനത്തിനുള്ളില്‍ നില്‍ക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
