Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പണപ്പെരുപ്പത്തില്‍ വര്‍ധന

text_fields
bookmark_border
  • ചില്ലറ വില സൂചികയനുസരിച്ച് 5.41 ശതമാനം, മൊത്ത വില സൂചികയനുസരിച്ച് മൈനസ് 1.99 ശതമാനം
പണപ്പെരുപ്പത്തില്‍ വര്‍ധന
cancel

ന്യൂഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പത്തില്‍ വീണ്ടും വര്‍ധന. നവംബറില്‍ ചില്ലറ വില സൂചികയനുസരിച്ചുള്ള പണപ്പെരുപ്പം 5.41 ശതമാനമായി ഉയര്‍ന്നപ്പോള്‍ മൊത്ത വില സൂചികയനുസരിച്ചുള്ള പണപ്പെരുപ്പം മൈനസ് 1.99 ശതമാനമായാണ് ഉയര്‍ന്നത്. ചില്ലറ വില സൂചികയനുസരിച്ചുള്ള പണപ്പെരുപ്പം തുടര്‍ച്ചയായ നാലാം മാസമാണ് ഉയരുന്നത്. 14 മാസത്തെ ഉയര്‍ന്ന നിലയാണിത്. പഴം, പച്ചക്കറികള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനയാണ് പണപ്പെരുപ്പം വര്‍ധിക്കാനിടയാക്കിയത്. ഒക്ടോബറില്‍ അഞ്ചു ശതമാനവും കഴിഞ്ഞ വര്‍ഷം നവംബറില്‍ 3.27 ശതമാനവുമായിരുന്നു പണപ്പെരുപ്പം. മൊത്ത വിലയനുസരിച്ച് ഒക്ടോബറില്‍ മൈനസ് 3.81 ശതമാനമായിരുന്നു പണപ്പെരുപ്പം. ഉപഭോക്തൃ വില സൂചികയനുസരിച്ച് ഭക്ഷ്യവിലപ്പെരുപ്പം നവംബറില്‍ 6.07 ശതമാനമായി ഉയര്‍ന്നതായും സര്‍ക്കാറിന്‍െറ കണക്കുകള്‍ പറയുന്നു. മുന്‍ മാസം ഇത് 5.25 ശതമാനമായിരുന്നു. ധാന്യങ്ങളുടെയും പയര്‍ വര്‍ഗങ്ങളുടെയും വിലയില്‍ 46.08 ശതമാനമാണ് വര്‍ധന. പച്ചക്കറി വില നാലുശതമാനവും മീന്‍, ഇറച്ചി വില 5.34 ശതമാനവുമാണ് ഉയര്‍ന്നത്. അതേസമയം പാല്‍ ഉല്‍പന്നങ്ങള്‍, മുട്ട, ഇന്ധന വിലകള്‍ താഴ്ന്നു. 
അതേസമയം, വര്‍ധനയുണ്ടെങ്കിലും തുടര്‍ച്ചയായ 13ാം മാസമാണ് മൊത്ത വില പണപ്പെരുപ്പം നെഗറ്റിവില്‍ തുടരുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് പണപ്പെരുപ്പം നെഗറ്റിവിലത്തെിയത്. അന്ന് മൈനസ് 0.17 ശതമാനമായിരുന്നു പണപ്പെരുപ്പം. 
മൊത്തവില സൂചികയനുസരിച്ചുള്ള ഭക്ഷ്യ വിലപ്പെരുപ്പം നവംബറില്‍ 5.20 ശതമാനമായി ഉയര്‍ന്നു. ഒക്ടോബറില്‍ ഇത് 2.44 ശതമാനമായിരുന്നു. മൊത്തവില സൂചികയനുസരിച്ച് പയര്‍വര്‍ഗങ്ങളുടെയും സവാളയുടെയും വിലപ്പെരുപ്പം യഥാക്രമം 58.17 ശതമാനവും 52.69 ശതമാനവുമാണ്. പച്ചക്കറിയുടെ വിലപ്പെരുപ്പം നവംബറില്‍ 14.08 ശതമാനമാണ്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story