പെട്രോളിന് രണ്ട് രൂപയും ഡീസലിന് 50 പൈസയും കുറച്ചു
text_fieldsന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് രണ്ടു രൂപയും ഡീസല്‍ ലിറ്ററിന് 50 പൈസയും കുറച്ചു. പുതുക്കിയ നിരക്ക് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വരും. ആഗോള വിപണിയില്‍ ഇന്ധനവില കുറഞ്ഞതിനെ തുടര്‍ന്ന് ആഗസ്റ്റ് മാസത്തില്‍ മൂന്നാംതവണയാണ് എണ്ണക്കമ്പനികള്‍ വില കുറക്കുന്നത്.
ആഗസ്റ്റ് 15ന് പെട്രോള്‍ ലിറ്ററിന് 1.27 രൂപയും ഡീസല്‍ 1.17 രൂപയും കുറച്ചിരുന്നു. ആഗസ്റ്റ് ഒന്നിന് പെട്രോള്‍ ലിറ്ററിന് 2.43 രൂപയും ഡീസല്‍ 3.60 രൂപയും കുറച്ചു. കഴിഞ്ഞതവണ വില കുറച്ചതിനുശേഷം അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിന്‍െറയും ഡീസലിന്‍െറയും വില കുറഞ്ഞതും രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് വില കുറക്കുന്നതിന് കാരണമായതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
എണ്ണക്കമ്പനികള്‍ 15 ദിവസം കൂടുമ്പോഴാണ് ഇന്ധനവില വിലയിരുത്തുകയും ആഗോളവിപണിയിലെ നിരക്കിനനുസരിച്ച് മാറ്റം വരുത്തുകയും ചെയ്യുന്നത്.
പുതുക്കിയ പെട്രോള്‍, ഡീസല്‍ വില. ബ്രാക്കറ്റില്‍ പഴയ വില.
ജില്ല പെട്രോള്‍ ഡീസല്‍
------ ---------- ---------
ആലപ്പുഴ 64.54 (66.65) 47.94 (48.47)
എറണാകുളം 64.83 (66.93) 47.73 (48.26)
ഇടുക്കി 65.02 (67.13) 48.30 (48.83)
കണ്ണൂര്‍ 64.46 (66.57) 47.88 (48.41)
കാസര്‍കോഡ് 64.99 (67.10) 48.37 (48.90)
കൊല്ലം 65.06 (67.17) 48.43 (48.96)
കോട്ടയം 64.54 (66.65) 47.93 (48.47)
കോഴിക്കോട് 64.53 (66.64) 47.95 (48.48)
മലപ്പുറം 64.80 (66.91) 48.20 (48.73)
പാലക്കാട് 65.03 (67.14) 48.39 (48.93)
പത്തനംതിട്ട 64.88 (66.99) 48.25 (48.78)
തിരുവനന്തപുരം 66.00 (68.11) 48.84 (49.37)
തൃശൂര്‍ 64.71 (66.82) 48.09 (48.63)
വയനാട് 65.11 (67.22) 48.41 (48.94)
മാഹി 56.89 (58.76) 44.05 (44.55)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
