Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2015 5:45 AM IST Updated On
date_range 20 Aug 2015 5:45 AM ISTഇനി പേമെന്റ് ബാങ്ക് കാലം
text_fieldsbookmark_border
രാജ്യത്തെ ബാങ്കിങ് സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കത്തെിക്കാന് ഇനി പേമെന്റ് ബാങ്കുകളും. പേമെന്റ് ബാങ്കുകളുടെ തുടക്കം വളരെ സുപ്രധാന നീക്കമാണെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറയുന്നത്. ധനകാര്യ സംവിധാനത്തിലേക്ക് കൂടുതല്‍ പണം എത്തുന്നതിനും ഗ്രാമീണ മേഖലയിലേക്ക് ബാങ്കിങ് സേവനങ്ങള്‍ എത്തുന്നതിനും പേമെന്റ് ബാങ്കുകള്‍ സഹായിക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി പറയുന്നു. 11 അപേക്ഷകര്‍ക്കാണ് പേമെന്റ് ബാങ്കുകള്‍ തുടങ്ങാന്‍ റിസര്‍വ് ബാങ്ക് തത്ത്വത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. 18 മാസമാണ് റിസര്‍വ് ബാങ്കിന്‍െറ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തനം തുടങ്ങാന്‍ ഇവര്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങാനാവുമെന്നാണ് അനുമതി ലഭിച്ച മിക്ക അപേക്ഷകരും പറയുന്നത്..
പണസംബന്ധമായ പ്രശ്നങ്ങളില്ളെന്നും തനിയെ മുന്നോട്ടുപോയി സമയപരിധിക്കുമുമ്പെ പ്രവര്‍ത്തനം തുടങ്ങുമെന്നും അനുമതി ലഭിച്ച സ്ഥാപനങ്ങളിലൊന്നായ പേടിഎമ്മിന്‍െറ സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ പറയുന്നു.
സാധാരണ ബാങ്കുകളില്‍നിന്ന് വ്യത്യസ്തമായാവും പേമെന്റ് ബാങ്കുകളുടെ പ്രവര്‍ത്തനം. പേമെന്റ് ബാങ്കുകളെ മറ്റ് ബാങ്കുകളില്‍നിന്ന് വേര്‍തിരിച്ചറിയുന്നതിന് അവയുടെ പേരിനൊപ്പം പേമെന്റ് ബാങ്ക് എന്നുകൂടി ചേര്‍ത്തിരിക്കണമെന്നാണ് നിര്‍ദ്ദേശം. വ്യക്തികളില്‍നിന്നും ചെറുകിട ബിസിനസ് സ്ഥാപനങ്ങളില്‍നിന്നും കറന്റ്, സേവിങ് ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപം സ്വീകരിക്കാന്‍ പേമെന്റ് ബാങ്കുകള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍, എത്ര പണം സ്വീകരിച്ചാലും ദിവസം അവസാനിക്കുമ്പോള്‍ വ്യക്തിഗത അക്കൗണ്ടുകളില്‍ സൂക്ഷിക്കാവുന്ന പരമാവധി തുക ലക്ഷം രൂപയായിരിക്കും. ബ്രാഞ്ചുകള്‍, എ.ടി.എം തുടങ്ങിയവ മറ്റു ബാങ്കുകള്‍ പോലെ തന്നെ ഇവക്കും തുറക്കാം. ഡെബിറ്റ് കാര്‍ഡുകളും ഇന്റര്‍നെറ്റ് ബാങ്കിങ്ങും ഇവയും നല്‍കും. മറ്റ് ബാങ്കുകളിലേക്കുള്ള പണം അടക്കാനും മറ്റ് ബാങ്കുകളില്‍നിന്ന് പണം സ്വീകരിക്കാനും പേമെന്റ് ബാങ്കുകള്‍ക്ക് സാധിക്കും. മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ്, പെന്ഷന് ഉല്പന്നങ്ങളുടെ വില്‍പ്പനക്കും പേമെന്റ് ബാങ്കുകള്‍ക്ക് അനുമതിയുണ്ടാവും. വിവിധ യൂട്ടിലിറ്റി ബില്ലുകളുടെ അടവും ഇവ ഏറ്റെടുക്കും. അതേസമയം എന്‍.ആര്.ഐ ഡെപ്പോസിറ്റുകള്‍ സ്വീകരിക്കാനും ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കാനും പേമെന്റ് ബാങ്കുകള്‍ക്ക് അനുവാദമില്ല. ബാങ്കിതര ധനകാര്യ സേവനങ്ങള്‍ക്കായി ഉപ സ്ഥാപനങ്ങള്‍ തുടങ്ങാനും ഇവക്ക് കഴിയില്ല. പ്രൊമോട്ടര്‍മാരുടെ മറ്റ് ധനകാര്യ, ധനകാര്യ ഇതര സേവനങ്ങള്‍ പേമെന്റ് ബാങ്കിന്‍െറ പ്രവര്‍ത്തനങ്ങളുമായി കൂട്ടിക്കുഴക്കരുതെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
