രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവ്: ഡോളറിന് 65 രൂപ
text_fieldsമുംബൈ: ചൈന യുവാന്‍െറ മൂല്യം കുറച്ചതിനത്തെുടര്‍ന്ന് രൂപക്ക് തിരിച്ചടി തുടരുന്നു. വ്യാഴാഴ്ച രൂപയുടെ മൂല്യം ഡോളറിന് 65.09 രൂപയെന്ന നിലയിലേക്ക് ഇടിഞ്ഞു. രണ്ടുവര്‍ഷത്തിനിടെ ഇതാദ്യമായാണ് വിനിമയനിരക്ക് ഡോളറിന് 65 രൂപയിലും താഴെ എത്തുന്നത്. ബുധനാഴ്ച ഡോളറിന് 64.77 രൂപ എന്ന നിലയിലാണ് വിനിമയം അവസാനിച്ചത്. വ്യാഴാഴ്ച വിനിമയനിരക്ക് ഡോളറിന് 65.10 രൂപ എന്ന നിലയിലേക്ക് താഴ്ന്നതോടെ റിസര്‍വ് ബാങ്ക് വിപണിയില്‍ ഇടപെട്ട് രൂപയുടെ ഇടിവ് പിടിച്ചുനിര്‍ത്തുകയായിരുന്നു.
ഇന്ത്യയുടെ വിദേശ വ്യാപാരക്കമ്മി കുത്തനെ ഉയര്‍ന്നതിനത്തെുടര്‍ന്ന് 2013 സെപ്റ്റംബറിലാണ് മുമ്പ് രൂപയുടെ മൂല്യം ഡോളറിന് 65 രൂപയിലും താഴെ പോയത്.
ചൈന യുവാന്‍െറ മൂല്യം ഈയാഴ്ച ആദ്യം കുറച്ചതോടെ ചൈനയിലെ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപം തേടി ഡോളറുകള്‍ വാങ്ങിയതിന്‍െറ പ്രത്യാഘാതമാണ് രൂപ ഉള്‍പ്പെടെ കറന്‍സികള്‍ നേരിട്ടത്. രൂപയുടെ മൂല്യം ഇടിയുന്നത് കണ്ടതോടെ ഇന്ത്യയിലെ വന്‍കിട നിക്ഷേപകരും വിദേശ നിക്ഷേപ സ്ഥാപനങ്ങളും നിക്ഷേപങ്ങളുടെ മൂല്യം സംരക്ഷിക്കുന്നതിന് ഡോളറുകള്‍ വാങ്ങി. അതേസമയം, ഏഷ്യയിലെ മറ്റ് പ്രമുഖ വിപണികളില്‍ വലിയതോതില്‍ ഇത്തരം വാങ്ങല്‍ ഉണ്ടായില്ല. ഡോളറിനെതിരെ രൂപയുടെ മൂല്യം വ്യാഴാഴ്ച 0.4 ശതമാനം ഇടിഞ്ഞപ്പോള്‍ മലേഷ്യ, ഇന്തോനേഷ്യ, തായ്വാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ഫിലിപ്പീന്‍സ്, തായ്ലന്‍റ്, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളുടെ കറന്‍സികള്‍ ഡോളറിനെതിരെ നേട്ടമാണ് ഉണ്ടാക്കിയത്. അതേസമയം, ജപ്പാന്‍െറ യെന്നിന് 0.29 ശതമാനം മൂല്യത്തകര്‍ച്ച നേരിട്ടു. വരും ദിവസങ്ങളിലും ഡോളറിനെതിരെ രൂപയുടെ മൂല്യം തകര്‍ച്ച നേരിടാമെങ്കിലും രണ്ടുവര്‍ഷം മുമ്പ് നേരിട്ട തോതിലുള്ള തകര്‍ക്ക് ഇടയില്ല. ഡോളറിന് 65.50 രൂപ എന്ന നിലയിലേക്കേ വിനിമയനിരക്ക് പരമാവധി താഴാന്‍ സാധ്യതയുള്ളൂ. അതേസമയം തന്നെ വിനിമയനിരക്ക് ഡോളറിന് 64.50 രൂപ എന്ന നിലയിലേക്ക് മെച്ചപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
2013 സെപ്റ്റംബറില്‍ അസംസ്കൃത എണ്ണ വില വീപ്പക്ക് 100 ഡോളറിന് മുകളില്‍ ആയിരുന്നതിനുപുറമെ സ്വര്‍ണ വിലയും ഉയര്‍ന്നാണ് നിന്നിരുന്നത്. ഇവ രണ്ടുമാണ് ഇന്ത്യയുടെ വിദേശനാണ്യം അപഹരിക്കുന്ന ഏറ്റവും പ്രധാന ഇറക്കുമതി വിഭവങ്ങള്‍. ഇതോടൊപ്പം കയറ്റുമതിയില്‍ മാന്ദ്യം അനുഭവപ്പെടുകകൂടി ചെയ്തതോടെ വിദേശ വ്യാപാരക്കമ്മി കുത്തനെ ഉയര്‍ന്നതാണ് അന്ന് രൂപക്ക് പ്രഹരമായത്. എന്നാല്‍, ഇപ്പോള്‍ എണ്ണയുടെയും സ്വര്‍ണത്തിന്‍െറയും ഇറക്കുമതിച്ചെലവ് പകുതിയോളമായി കുറഞ്ഞു. കൂടാതെ, ഇന്ത്യക്ക് കാര്യമായ തോതില്‍ വിദേശനിക്ഷേപം ലഭിക്കുന്നുമുണ്ട്.
ഇതിനു പുറമെ മോശമില്ലാത്ത വിദേശനാണ്യ കരുതല്‍ ശേഖരം കൂടിയുള്ളതിനാല്‍ നിലവില്‍ രൂപക്ക് അപകടകരമായ ഭീഷണിയുണ്ടാത്തില്ളെന്നാണ് വിദേശനാണ്യ വിപണിയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ കറന്‍സികള്‍ ചൈനീസ് നീക്കത്തിനിടയിലും മുന്നേറിയതും രൂപക്ക് കാര്യമായ ഭീഷണിയുണ്ടാക്കില്ളെന്ന സൂചനയാണ് നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
