Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവ​രുന്നു, 20 രൂപ

വ​രുന്നു, 20 രൂപ നാണയം

text_fields
bookmark_border
new-coins
cancel

ന്യൂ​ഡ​ല്‍ഹി: 20 രൂ​പ​യു​ടെ നാ​ണ​യ​മി​റ​ക്കാ​ന്‍ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു. നി​ല​വി​ലു​ള ്ള നാ​ണ​യ മാ​തൃ​ക​ക​ളി​ല്‍നി​ന്ന് വ്യ​ത്യാ​സ​മു​ള്ള, 12 കോ​ണു​ക​ളോ​ടു കൂ​ടി​യ നാ​ണ​യ​മാ​ണ്​ വ​രു​ന്ന​ത്. 8.54 ഗ് രാ​മാ​ണ്​ തൂ​ക്കം. വ്യാ​സം 27 മി.​മീ​റ്റ​ർ. പു​തി​യ നാ​ണ​യം സം​ബ​ന്ധി​ച്ച്​ ഒൗ​ദ്യോ​ഗി​ക ഉ​ത്ത​ര​വി​റ​ങ്ങി. ര ാ​ജ്യ​ത്തി​​െൻറ കാ​ർ​ഷി​ക സ​മൃ​ദ്ധി​യെ സൂ​ചി​പ്പി​ച്ച്​ ധാ​ന്യ​ങ്ങ​ൾ നാ​ണ​യ​ത്തി​ൽ ആ​ലേ​ഖ​നം ചെ​യ്യും. അ​ശോ​ക​സ്​​തം​ഭ​വും ഉ​ണ്ടാ​കും.

നാ​ണ​യം പു​റ​ത്തി​റ​ങ്ങു​ന്ന തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. 10 രൂ​പ നാ​ണ​യം ഇ​റ​ങ്ങി 10 വ​ര്‍ഷം ക​ഴി​യു​ന്ന സ​മ​യ​ത്താ​ണ് 20 രൂ​പ നാ​ണ​യ​മി​റ​ക്കാ​ന്‍ തീ​രു​മാ​നം. 27 മി.​മീ​റ്റ​ര്‍ നീ​ള​ത്തി​ലു​ള്ള നാ​ണ​യം നി​ല​വി​ലു​ള്ള 10 രൂ​പ നാ​ണ​യ​ത്തി​ല്‍നി​ന്ന് ഒ​റ്റ​നോ​ട്ട​ത്തി​ൽ ത​ന്നെ വേ​റി​ട്ട​താ​വും. 10 രൂ​പ നാ​ണ​യം പോ​ലെ 20 രൂ​പ​യും ര​ണ്ട് നി​റ​ത്തി​ലാ​ണ്​ പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

നാ​ണ​യ​ത്തി​​െൻറ പു​റ​ത്തു​ള്ള വൃ​ത്തം 65 ശ​ത​മാ​നം ചെ​മ്പും 15 ശ​ത​മാ​നം സി​ങ്കും 20 ശ​ത​മാ​നം നി​ക്ക​ലും ആ​ണ്. ഉ​ള്ളി​ലെ വൃ​ത്ത​ത്തി​ല്‍ 75 ശ​ത​മാ​നം ചെ​മ്പും 20 ശ​ത​മാ​നം സി​ങ്കും അ​ഞ്ചു ശ​ത​മാ​നം നി​ക്ക​ലു​മാ​ണ്. പു​തി​യ ശ്രേ​ണി​യി​ലെ ഒ​ന്ന്, ര​ണ്ട്, അ​ഞ്ച്, 10 ​രൂ​പ നാ​ണ​യ​ങ്ങ​ളും പു​റ​ത്തി​റ​ക്കും. മൂ​ല്യം ഹി​ന്ദി​യി​ലും ചേ​ർ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new coins20 rs coins
News Summary - 20 rs coin is coming-business news
Next Story