Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനോട്ട്​ നിരോധം;...

നോട്ട്​ നിരോധം; കള്ളപണം തടയില്ലെന്ന ആർ.ബി.​െഎയുടെ മുന്നറിയിപ്പും കേന്ദ്രസർക്കാർ അവഗണിച്ചു

text_fields
bookmark_border
narendra-modi-23
cancel

ന്യൂഡൽഹി: നോട്ട്​ പിൻവലിക്കുന്നത്​ മൂലം കള്ളപണവും കള്ളനോട്ടും ഇല്ലാതാകുമെന്ന കേന്ദ്രസർക്കാർ വാദത്തെ ആർ.ബി.​െഎ എതിർത്തിരുന്നതായി റിപ്പോർട്ട്​. നോട്ട്​ പിൻവലിക്കാനുള്ള തീരുമാനത്തിന്​ ആർ.ബി.​െഎ അംഗീകാരം നൽകിയിരുന്നെങ്കിലും സർക്കാറി​​െൻറ പ്രഖ്യാപിത ലക്ഷ്യങ്ങളെ കുറിച്ച്​ കേന്ദ്രബാങ്കിന്​ സംശയങ്ങൾ ഉണ്ടായിരുന്നുവെന്നാണ്​ സൂചന.

ആർ.ബി.​െഎയുടെ 561ാം ബോർഡ്​ മീറ്റിങ്ങിലാണ്​ നോട്ട്​ പിൻവലിക്കാൻ അംഗീകാരം നൽകിയത്​. നവംബർ എട്ടിന്​ വൈകുന്നേരം 5.30നായിരുന്നു മീറ്റിങ്ങ്​. എങ്കിലും നോട്ട്​ പിൻവലിച്ചാൽ അത്​ ജി.ഡി.പി വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും കള്ളനോട്ടും കള്ളപണവും ഇല്ലാതാക്കാനാകില്ലെന്നും ആർ.ബി.​െഎ സർക്കാറിന്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. നവംബർ ഏഴിനാണ്​ 500,1000 രൂപയുടെ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ ആർ.ബി.​െഎയെ അറിയിച്ചത്​.

കള്ളപ്പണം മുഴുവനും രാജ്യത്തെ റിയൽ എസ്​റ്റേറ്റിലും സ്വർണത്തിലുമാണ്​ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്​. നോട്ട്​ നിരോധനം അതിനെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ഒരു നടപടിയല്ലെന്ന്​ ആർ.ബി.​െഎ ബോർഡ്​ കേന്ദ്രസർക്കാറിനെ അറിയിച്ചിരുന്നു. നോട്ട്​ പിൻവലിക്കുന്നത്​ മൂലം രാജ്യത്തെ സാമ്പത്തിക വളർച്ച നിരക്കിലും കുറവുണ്ടാകുമെന്നും ആർ.ബി.​െഎ വ്യക്​തമാക്കിയിരുന്നു.

കടുത്ത നോട്ട്​ ക്ഷാമം രാജ്യത്ത്​ അനുഭവപ്പെടുമെന്നും ഇത്​ മറികടക്കുക ബുദ്ധിമുട്ടാവുമെന്നും ആർ.ബി.​െഎ അറിയിച്ചിരുന്നു. ഇതെല്ലാം അവഗണിച്ചാണ്​ നോട്ട്​ നിരോധിക്കാനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ മുന്നോട്ട്​ പോയത്​. നവംബർ എട്ടിലെ ആർ.ബി.​െഎ യോഗത്തിലെ മിനുട്​സിൽ കേന്ദ്രബാങ്കി​​െൻറ ഗവർണർ ഉൗർജിത്​ പ​േട്ടൽ ഒപ്പിട്ടിരിക്കുന്നത്​ നവംബർ അഞ്ചിനാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbidemonitisationnote banmalayalam newsUnion government
News Summary - 2 Years of DeMo: RBI Board Had Rejected Centre's Claim on Black Money -Business news
Next Story