Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരാജ്യത്ത്​ ഒരു...

രാജ്യത്ത്​ ഒരു മാസത്തിനിടെ തൊഴിൽ നഷ്​ടപ്പെട്ടത്​ 12.2 കോടി പേർക്ക്​

text_fields
bookmark_border
രാജ്യത്ത്​ ഒരു മാസത്തിനിടെ തൊഴിൽ നഷ്​ടപ്പെട്ടത്​ 12.2 കോടി പേർക്ക്​
cancel

ന്യൂഡൽഹി: രാജ്യത്ത്​ ഒരു മാസത്തിന​ിടെ 12.2 കോടി പേർക്ക്​ തൊഴിൽ നഷ്​ടപ്പെട്ടതായി ​മുംബൈ ആസ്​ഥാനമായി പ്രവർത്തിക്കുന്ന സ​​െൻറർ ഫോർ മോണിറ്ററിങ്​ ഇന്ത്യൻ ഇക്കോണമി. തൊഴിൽ നഷ്​ടം രൂക്ഷമായി ബാധിച്ചത്​ ദിവസവേതനക്കാരെയും ചെറുകിട കച്ചവടക്കാരെയുമാണ്​. ആക്രിവ്യാപാരം, വഴിവാണിഭക്കാർ, നിർമാണ തൊഴിലാളികൾ, ഉന്തുവണ്ടി- ഒാ​േട്ടാ തൊഴിലാളികൾ എന്നിവരാണ്​ ഇതിൽ പ്രധാനം. ലോക്​ഡൗണും കോവിഡ്​ രോഗബാധയും ഇവരെ പട്ടിണിയിലേക്കും കടുത്ത ദാരിദ്ര്യത്തിലേക്ക്​ തള്ളിവിട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു. 

തൊഴിൽനഷ്​ടത്തിന്​ പുറമെ തൊഴിലില്ലായ്​മയും രാജ്യത്ത്​ രൂക്ഷമായി. രാജ്യത്തെ തൊഴിലില്ലായ്​മ നിരക്കിൽ ഒരു വർഷത്തിനകം നില ​െമച്ചപ്പെടുത്താൻ കഴിയുമെന്ന്​ വിശ്വസിക്കുന്നില്ലെന്ന്​ ​െഎ.പി.ഇ ​േഗ്ലാബൽ മാനേജിങ്​ ഡയറക്​ടർ അശ്വജിത് സിങ്​ പറയുന്നു. ഇന്ത്യയെ ദാരിദ്ര്യത്തിൽനിന്ന്​ കരകയറ്റാനായി ഇതുവരെ നടത്തിയ പരി​ശ്രമങ്ങളെല്ലാം കുറച്ചു മാസങ്ങൾക്കുള്ളിൽ ഫലപ്രദമല്ലാതായി തീരും. കോവിഡ്​ രോഗബാധയേറ്റ്​ മരിക്കുന്നതിനേക്കാൾ കൂടുതൽ ​േപർ പട്ടിണി മൂലമാകും മരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 10.4 കോടി ജനങ്ങൾ ലോകബാങ്ക്​ നിശ്ചയിച്ച പരിധി പ്രകാരം ദാരിദ്ര്യ രേഖക്ക്​ താഴെയാകും. നിലവിൽ രാജ്യത്തെ 60 ശതമാനം ജനങ്ങളായിരുന്നു ദാരിദ്ര്യരേഖക്ക്​ താഴെ, എന്നാൽ അവ 68 ശതമാനമായി ഉയരു​െമന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ദശാബ്​ദങ്ങൾക്ക്​ മുന്നേ അഭിമുഖീകരിച്ച പ്രതിസന്ധിയായിരിക്കും ഇനി  രാജ്യം നേരിടേണ്ടിവരിക. രാജ്യത്തി​​​െൻറ സാമ്പത്തിക വളർച്ച വർഷങ്ങളായി മാന്ദ്യത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്​ഡൗൺ ഇതിന്​ ആക്കം കൂട്ടിയതായും അദ്ദേഹം വ്യക്തമാക്കി. 

രാജ്യ​ത്തെ 27 സംസ്​ഥാനങ്ങളിലായി ഏപ്രിലിൽ നടത്തിയ സർവേ ഫലമാണ്​ സി.എം.​െഎ.ഇ പുറത്തുവിട്ടത്​. ഇതിനായി 5800ഒാളം കുടുംബങ്ങളിൽനിന്ന്​ വിവരം ശേഖരിച്ചു. രാജ്യത്തെ 80ശതമാനം കുടുംബങ്ങളുയെും വരുമാനം ലോക്​ഡൗൺ കാലയളവിൽ കുറഞ്ഞു. ദരിദ്ര്യ വിഭാഗങ്ങൾക്ക്​ ഒരു രൂപ​േപാലും വരുമാനം ഇല്ലാതായതായും ​അതേസമയം ചെലവ്​ വർധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. 
​​
ലോക്​ഡൗൺ പ്രഖ്യാപിച്ചതിന്​ പിന്നാലെ കർഷകർക്കും പാവപ്പെട്ടവർക്കും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നേരിട്ട്​ ധാന്യം വിതരണം ചെയ്യുമെന്നും അക്കൗണ്ടുകളിൽ പണമെത്തിക്കുമെന്നും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാജ്യ​ത്തി​​​െൻറ ഭൂരിഭാഗം പ്ര​േദശങ്ങളിലു​ം ഇൗ പദ്ധതി ഫലപ്രദമായി നടപ്പായില്ല. മിക്ക ഉ​ത്തരേന്ത്യൻ ഗ്രാമങ്ങളിലെയും വീടുകളിൽ പ്രദേശത്തുനിന്ന്​ ലഭിക്കുന്ന ഫലങ്ങളും പച്ചിലകളുമാണ്​ ഭക്ഷണമായി ഉപയോഗിക്കുന്നതെന്നും പറയുന്നു. 

കോവിഡ്​ 19 ​​​െൻറ സാഹചര്യത്തിൽ മാർച്ച്​ 24നാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദി ​േലാക്​ഡൗൺ പ്രഖ്യാപിച്ചത്​. രാജ്യത്തെ എല്ലാ വ്യാവസായിക വാണിജ്യപ്രവർത്തനങ്ങളും ഇതോടെ നിലച്ചു. അന്തർ സംസ്​ഥാന തൊഴിലാളികൾ ആയിരക്കണക്കിന്​ കിലോമീറ്ററുകളോളം കാൽനടയായും സൈക്കിളും സഞ്ചരിച്ച്​ സ്വന്തം ഗ്രാമങ്ങള​ിലേക്ക്​ മടങ്ങി. തൊഴിൽ നഷ്​ടവും പട്ടിണിയുമായിരുന്നു ലക്ഷകണക്കിന്​ തൊഴിലാളികളുടെ പലായനത്തി​​​െൻറ പ്രധാന കാരണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsUnemployementcorona viruscovid 19lockdownIndia News
News Summary - 12 Crore Indians Lost Jobs Last Month Amid Lockdown -Business news
Next Story