100 കോടിയിലേറെ കുടിശ്ശിക, വൻ ‘കട’ക്കാർ 1,463
text_fieldsന്യൂഡൽഹി: മിനിമം ബാലൻസ് ഇല്ലാത്തതിന് പാവങ്ങളുടെ അക്കൗണ്ടിൽനിന്ന് ശതകോടികൾ ഉൗറ്റിയെടുത്ത് കൊഴുക്കുന്ന പൊതുമേഖല ബാങ്കുകളെ വൻസ്രാവുകൾ വിഴുങ്ങുന്നതിെൻറ തെളിവായി ധനമന്ത്രാലയ റിപ്പോർട്ട്. രാജ്യത്തെ പൊതുമേഖല ബാങ്കുകൾക്ക് 100 കോടിയും അതിലേറെയും കിട്ടാക്കടം വരുത്തിയ 1,463 അക്കൗണ്ടുകളുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.
മുൻനിര കോർപറേറ്റ് ഭീമന്മാരാണ് വൻതുക വായ്പയെടുത്ത് തിരിച്ചടക്കാതെ വീഴ്ചവരുത്തിയവയിൽ ഏറെയും. മിനിമം ബാലൻസ് ഇല്ലാത്തതിന് സാധാരണക്കാരുടെ 1,771 കോടി രൂപ അക്കൗണ്ടിലാക്കി വിമർശമേറ്റുവാങ്ങിയ എസ്.ബി.െഎയിൽ നിന്നുതന്നെയാണ് ‘100 കോടി ക്ലബു’കാർ കൂടുതൽ. 265 അക്കൗണ്ടുകൾ 100 കോടിയും അതിലേറെയും കിട്ടാക്കടം വരുത്തിയതായാണ് റിേപ്പാർട്ടിലുള്ളത്. ഇൗ അക്കൗണ്ട് ഉടമകൾ മാത്രം ബാങ്കിന് നൽകാനുള്ളത് 77,538 കോടി രൂപ.
ഡൽഹി ആസ്ഥാനമായ പഞ്ചാബ് നാഷനൽ ബാങ്കിൽ 143 അക്കൗണ്ടുകൾ ഇൗ പട്ടികയിലുണ്ട്. ഇൗ അക്കൗണ്ടുകളിൽനിന്നുള്ള കിട്ടാക്കടം 45,973 കോടിയാണ്. കനറാബാങ്ക് തൊട്ടുപിറകിലുണ്ട്. യൂനിയൻ ബാങ്ക്-79 , ഒാറിയൻറൽ ബാങ്ക്-68, യൂക്കോ ബാങ്ക്-62 എന്നിങ്ങനെയാണ് 100 കോടിയിലേറെ ബാധ്യത വരുത്തിയ അക്കൗണ്ടുകളുടെ എണ്ണം. 5,000 കോടിയും അതിലേറെയും ബാധ്യത വരുത്തി 2016 മാർച്ച് 31ന് 60 ശതമാനമോ കൂടുതലോ കിട്ടാക്കടമായി പ്രഖ്യാപിച്ച 12 അക്കൗണ്ടുകളെ പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടി ആരംഭിക്കാനും റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്. 2016ലെ പാപ്പരത്ത നിയമപ്രകാരമാണ് നടപടി.
തുടർച്ചയായി വൻതുക കിട്ടാക്കടമായി മാറുന്നത് പൊതുമേഖല ബാങ്കുകൾക്ക് വായ്പ നൽകാനുള്ള ശേഷി ഇല്ലാതാക്കുന്നതായി ധനമന്ത്രാലയം വ്യക്തമാക്കി. ഇത്തരം കിട്ടാക്കടങ്ങൾമൂലമുള്ള ബാധ്യത വീട്ടാൻ തുക മാറ്റിവെക്കേണ്ടിവരുന്നതോടെ ബാങ്കുകൾ കടക്കെണിയിലാവുന്നതാണ് വില്ലനാകുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ രാജ്യത്തെ 21 പൊതുമേഖല ബാങ്കുകൾക്ക് റെക്കോഡ് തുകയാണ് കിട്ടാക്കടം-7.34 ലക്ഷം കോടി. സ്വകാര്യബാങ്കുകൾക്ക് ഇതേ കാലയളവിൽ 1.02 ലക്ഷം കോടി മാത്രം കിട്ടാക്കടമുള്ളപ്പോഴാണ് ഞെട്ടിക്കുന്ന കണക്ക്.
സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഒാഫ് ഇന്ത്യ, ബാങ്ക് ഒാഫ് ബറോഡ, കനറ ബാങ്ക്, ബാങ്ക് ഒാഫ് ഇന്ത്യ എന്നിവക്കാണ് കിട്ടാക്കടം കൂടുതലുള്ളത്. സ്വകാര്യ മേഖലയിൽ െഎ.സി.െഎ.സി.െഎ, ആക്സിസ്, എച്ച്.ഡി.എഫ്.സി എന്നിവക്കും. കിട്ടാക്കടം വലച്ച പൊതുമേഖല ബാങ്കുകളെ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ 2.12 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ആദ്യഗഡുവായി 80,000 കോടി രൂപ അനുവദിക്കാൻ പാർലമെൻറ് അനുമതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
