ടി.സി.എസി​െൻറ ലാഭത്തിൽ വർധന

18:36 PM
10/01/2019
tcs

ബംഗളൂരു: ഇന്ത്യൻ ​െഎ.ടി ഭീമൻമാരായ ടി.സി.എസി​​െൻറ മൂന്നാം പാദ ലാഭത്തിൽ വർധന. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂന്നാം പാദവുമായി താരത്മ്യം ചെയ്യു​േമ്പാൾ 24.1 ശതമാനത്തി​​െൻറ വർധനയാണ്​ രേഖപ്പെടുത്തിയത്​. 8,105 കോടിയാണ്​ ടി.സി.എസി​​െൻറ മുന്നാം പാദ ലാഭം. 

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 6,531 കോടി രൂപ മാത്രമായിരുന്നു ടി.സി.എസി​​െൻറ ലാഭം. ഇൗ സാമ്പത്തിക വർഷത്തി​​െൻറ രണ്ടാം പാദവുമായി താരത്മ്യം ചെയ്യു​േമ്പാൾ ലാഭത്തിൽ 2.58 ശതമാനത്തി​​െൻറ വർധന ടി.സി.എസി​ന്​ ഉണ്ടായിട്ടുണ്ട്​. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ടി.സി.എസി​​െൻറ ആകെ വരുമാനം 37,388 കോടിയാണ്​. കഴിഞ്ഞ സാമ്പത്തിക വർഷവുമായി താരത്മ്യം ചെയ്യു​േമ്പാൾ കമ്പനിയുടെ വരുമാനം 20.8 ശതമാനം വർധിച്ചിട്ടുണ്ട്​.

 സാമ്പത്തിക വർഷത്തി​​െൻറ കഴിഞ്ഞ 14 പാദങ്ങൾക്കിടെ ഏറ്റവും വലിയ വരുമാന വർധനയാണ്​ ടി.സി.എസിന്​ ഉണ്ടായിരിക്കുന്നത്​.പുതിയ ലാഭഫലത്തി​​െൻറ പശ്​ചാത്തലത്തിൽ ഇക്വിറ്റി ഷെയറൊന്നിന്ന്​ നാല്​ രൂപ ഡിവിഡൻറ്​ നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്​. 

Loading...
COMMENTS