Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനമാകുമെന്ന് ലോകബാങ്ക്
text_fieldsbookmark_border
ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ അനുമാനം ഉയർത്തി ലോകബാങ്ക്. നേരത്തെ കണക്കാക്കിയ 6.6 ശതമാനത്തിൽനിന്ന് ഏഴ് ശതമാനമായാണ് ഉയർത്തിയത്. കാർഷിക മേഖലയിലെ വളർച്ചയും ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഉണർവുമാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് ഉത്തേജനം പകരുക. നേരത്തെ, അന്താരാഷ്ട്ര നാണ്യനിധിയും (ഐ.എം.എഫ്), ഏഷ്യൻ വികസന ബാങ്കും (എ.ഡി.ബി) ഇന്ത്യയുടെ വളർച്ചാ അനുമാനം ഏഴ് ശതമാനമായി ഉയർത്തിയിരുന്നു.
കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക സർവേയിൽ രാജ്യം 6.5-7 ശതമാനം വളർച്ച നേടുമെന്നാണ് പറയുന്നത്. അതേസമയം റിസർവ് ബാങ്ക് 7.2 ശതമാനം വളർച്ചയാണ് കണക്കുകൂട്ടുന്നത്.
Next Story

