Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യയോ ചൈനയോ‍?...

ഇന്ത്യയോ ചൈനയോ‍? അടുത്ത ആഗോള കൽക്കരി വ്യവസായത്തിന്‍റെ വളർച്ചയിൽ നേതൃത്വം നൽകുന്നത് ആര്?

text_fields
bookmark_border
ഇന്ത്യയോ ചൈനയോ‍? അടുത്ത ആഗോള കൽക്കരി വ്യവസായത്തിന്‍റെ വളർച്ചയിൽ  നേതൃത്വം നൽകുന്നത് ആര്?
cancel

ആഗോള തലത്തിൽ കൽക്കരിയുടെ ഡിമാൻഡ് മന്ദഗതിയിലാകുകയും കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം കുറയുകയും ചെയ്യുമ്പോഴും കൽക്കരി ഖനി വിപുലീകരണത്തിന്‍റെ ഏറ്റവും വലിയ രണ്ട് ചാലകശക്തികളായി ഇന്ത്യയും ചൈനയും മാറുന്നു. ഗ്ലോബൽ എനർജി മോണിറ്ററിന്‍റെ ഗ്ലോബൽ കോൾ മൈൻ ട്രാക്കർ (GCMT) 2026 റിപ്പോർട്ട് പ്രകാരം ചൈന പ്രതിവർഷം 1,321 ദശലക്ഷം ടൺ ശേഷിയുമായി മുന്നിൽ നിൽക്കുമ്പോൾ, ഇന്ത്യൻ കൽക്കരി പദ്ധതികളുടെ ശേഷി 638 ദശലക്ഷം ടൺ ആയി ഉയർന്നു.

2025ൽ ആസൂത്രിതമായ ആഗോള കൽക്കരി ഖനി വികസനത്തിൽ ചൈനയുടെ ആധിപത്യം തുടർന്നു. പ്രതിവർഷം 1,321 ദശലക്ഷം ടൺ നിർദ്ദിഷ്ട ശേഷിയാണ് ചൈനക്കുള്ളത്. റിപ്പോർട്ട് അനുസരിച്ച്, ഇത് ആഗോള പദ്ധതികളുടെ പകുതിയിലധികവും മറ്റ് എല്ലാ രാജ്യങ്ങളുടെയും സംയോജിത നിർദ്ദിഷ്ട ശേഷിയേക്കാൾ കൂടുതലുമാണ്.

എന്നാൽ ഇന്ത്യയിലാണ് ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ നിർദ്ദിഷ്ട കൽക്കരി ഖനന ശേഷി 2024ലെ 329 ദശലക്ഷത്തിൽ നിന്ന് 2025 ആയപ്പോഴേക്കും 638 ദശലക്ഷം ടൺ ആയി വർധിച്ചു. ആഗോള പദ്ധതികളിലെ വാർഷിക വർധനവിന്‍റെ ഭൂരിഭാഗവും ഇന്ത്യയുടെ സംഭാവനയാണ്. ഇതിനു വിപരീതമായി, ചൈനയുടെ നിർദ്ദിഷ്ട ശേഷി വർഷത്തിൽ താരതമ്യേന മാറ്റമില്ലാതെ തുടർന്നു.

പ്രധാന കൽക്കരി ഉൽപ്പാദന സംസ്ഥാനങ്ങളായ ഝാർഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലാണ് ഖനി പദ്ധതികളിൽ വലിയ വർധനവുണ്ടായത്. കടുത്ത ഉഷ്ണതരംഗങ്ങൾ, സാമ്പത്തിക വളർച്ച, ഊർജ സുരക്ഷാ ആശങ്കകൾ എന്നിവ കാരണം വർധിച്ചുവരുന്ന ഊർജ ആവശ്യകതകൾ കണക്കിലെടുത്ത് ഇന്ത്യയുടെ കൽക്കരി മന്ത്രാലയം 2025-26 സാമ്പത്തിക വർഷത്തിൽ ഏകദേശം 115 കോടി ടൺ അസംസ്കൃത കൽക്കരി ഉൽപ്പാദനമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 80 ദശലക്ഷം ടണ്ണിലധികം ശേഷിയുള്ള 20ലധികം പുതിയ കൽക്കരി ഖനികൾ പ്രവർത്തനക്ഷമമാക്കാൻ ഇന്ത്യ പദ്ധതിയിട്ടിരുന്നു.

കൽക്കരി ഖനി വികസനം കൂടുതൽ ഭൂമിശാസ്ത്രപരമായി കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുകയാണ്. ചൈന, ഇന്ത്യ, ആസ്ട്രേലിയ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് രാജ്യങ്ങളിലും കൂടി ലോകത്തിലെ നിർദ്ദിഷ്ട കൽക്കരി ഖനന ശേഷിയുടെ ഏകദേശം 92% വരും. അതായത് ആഗോളതലത്തിലുള്ള 2,521 ദശലക്ഷം ടൺ പൈപ്പ്‌ലൈനിൽ 2,314 ദശലക്ഷം ടണ്ണും ഈ രാജ്യങ്ങളുടെ കീഴിലാണ്. ഇവരുടെ സംയോജിത പങ്ക് 2024ൽ 89% ആയിരുന്നത് ഇപ്പോൾ വർധിച്ചിട്ടുണ്ട്. ആഗോള കൽക്കരി വിപണിക്ക് വേഗത കുറയുന്നതിന്‍റെ ലക്ഷണങ്ങൾക്കിടയിലാണ് ഈ കേന്ദ്രീകരണം സംഭവിക്കുന്നത്.

അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ (IEA) കണക്കുപ്രകാരം 2025ൽ കൽക്കരി ആവശ്യകത 0.5% ൽ താഴെ മാത്രമാണ് വളർന്നത്. കൂടാതെ 2030 വരെ ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, 2025ൽ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം 0.6% കുറഞ്ഞു. ചരിത്രത്തിൽ ആദ്യമായി കാറ്റിൽ നിന്നും സൗരോർജത്തിൽ നിന്നുമുള്ള വൈദ്യുതി ഉൽപ്പാദനം ആഗോളതലത്തിൽ കൽക്കരിയെ മറികടക്കുകയും ചെയ്തു.

പുതിയ കൽക്കരി ഉൽപ്പാദന ശേഷി പത്തുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

ഖനി വികസനത്തിലും ഈ വൈരുദ്ധ്യം പ്രകടമാണ്. 2025ൽ ഏകദേശം 113 ദശലക്ഷം ടൺ ശേഷിയുള്ള പുതിയ കൽക്കരി ഖനികൾ മാത്രമാണ് പ്രവർത്തനമാരംഭിച്ചത്. ഇത് 2024ൽ കൂട്ടിച്ചേർത്ത 185 ദശലക്ഷം ടണ്ണിനെക്കാൾ ഏകദേശം 40% കുറവാണ്. കൽക്കരി ഖനി കമ്മീഷൻ ചെയ്യുന്നതിൽ കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് രേഖപ്പെടുത്തിയത്.

അതേസമയം, ആഗോള കൽക്കരി ഖനി പദ്ധതികൾ 834 പ്രോജക്റ്റുകളിലായി ഏകദേശം 11% വർദ്ധിച്ച് 2,521 ദശലക്ഷം ടണ്ണായി ആയി ഉയർന്നു. ആവശ്യകത കുറയുന്നതും വിപുലമാകുന്ന പദ്ധതികളും തമ്മിലുള്ള അന്തരം ഭാവിയിലെ കൽക്കരി വ്യവസായമേഖലയുടെ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും പദ്ധതികൾ പാഴായിപ്പോകാനുള്ള സാധ്യതയെക്കുറിച്ചും ആശങ്ക ഉയർത്തുന്നു.

ആഗോള കൽക്കരി ഡിമാൻഡിലെ ട്രെൻഡുകളും ആസൂത്രിത വിതരണവും തമ്മിൽ വർധിച്ചുവരുന്ന അന്തരമാണ് ഈ കണ്ടെത്തലുകൾ വെളിച്ചത്തുകൊണ്ടുവരുന്നത്. വരുന്ന ദശാബ്ദത്തിൽ കൽക്കരി വ്യവസായത്തിന്‍റെ ഗതി നിർണയിക്കുന്നതിൽ ഇന്ത്യയും ചൈനയും കേന്ദ്ര ബിന്ദുവായി തുടരുമെന്നാണ് ഈ കണക്കുകളിൽ നിന്നെല്ലാം മനസിലാക്കേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CoalBusiness NewsIndiaChina
News Summary - Who will lead the next phase of growth in the global coal industry?
Next Story