നിയമലംഘനം: കുവൈത്തിൽ രണ്ടുമാസത്തിനിടെ പൂട്ടിയത് 25 സ്ഥാപനങ്ങൾ
text_fieldsRe[presentational Image
കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാപാര കേന്ദ്രങ്ങളില്‍ വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ 85ലധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടര്‍ന്ന് 25 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു.
കടകളില്‍ വിൽപനക്ക് പ്രദർശിപ്പിച്ചിരിക്കുന്ന ഉൽപന്നങ്ങളില് രേഖപ്പെടുത്തിയ വില മാത്രമേ ഉപഭോക്താക്കളിൽനിന്ന് ഈടാക്കാവൂ എന്ന് സ്ഥാപനങ്ങൾക്ക് ഉദ്യോഗസ്ഥർ കർശന നിർദേശം നൽകി. നിയമങ്ങളും അതുമായി ബന്ധപ്പെട്ട ഉത്തരവുകളും ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പരിശോധന തുടരുമെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

