അമേരിക്കൻ ശതകോടീശ്വരൻ തോമസ് ലീ ഓഫിസ് മുറിയിൽ മരിച്ച നിലയിൽ
text_fieldsവാഷിങ്ടൺ: അമേരിക്കൻ ശതകോടീശ്വരൻ തോമസ് എച്ച്. ലീയെ മാൻഹാട്ടനിലെ സ്വന്തം ഓഫിസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 78 വയസായിരുന്നു. 200 കോടിയിലേറെ ഡോളര്‍ ആസ്തിയുള്ള ലീ ആത്മഹത്യ ചെയ്തതാണെന്നാണ് റിപ്പോർട്ട്. പ്രൈവറ്റ്- ഇക്വിറ്റി ബിസിനസ് രംഗത്തെ മുന്‍നിരക്കാരില്‍ ഒരാളാണ് അദ്ദേഹം.
വ്യാഴാഴ്ച രാവിലെ സ്വയം വെടിവെച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
ബോസ്റ്റണില്‍ ഒരു സാധാരണ ബാങ്ക് ലെന്‍ഡിങ് ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന അദ്ദേഹം 1974ലാണ് തോമസ് എച്ച്. വീ എന്ന കമ്പനി സ്ഥാപിച്ചത്. പിന്നീട് 2006ൽ ന്യൂയോർക്ക് ആസ്ഥാനമായി ലീ ഇക്വുറ്റി സ്ഥാപിച്ചു. 1990 കളുടെ തുടക്കത്തിൽ ബൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച പ്രമുഖ ബ്രാന്‍ഡായ സ്റ്റാപ്പിള്‍ ബിവറേജ് കോർപറേഷന്‍ അദ്ദേഹം ഏറ്റെടുത്തതും വിറ്റതും വലിയ വാർത്തയായിരുന്നു.
രണ്ട് വര്‍ഷത്തിനിടെ 30 മടങ്ങ് നേട്ടമായിരുന്നു അദ്ദേഹത്തിന് ഉണ്ടായത്. പലയിടങ്ങളിലായി 15 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ നിഷേപം. ലിങ്കണ്‍ സെന്റര്‍, ദ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, ഹര്‍വാഡ് യൂണിവേഴ്‌സിറ്റി തുടങ്ങിയ നിരവധി സന്നദ്ധ സംഘടനകളില്‍ ലീ അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

