യുപിഐ വഴി അബദ്ധത്തിൽ ആർക്കെങ്കിലും പണം അയച്ചോ, അയച്ച പണം തിരികെ ലഭിക്കാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി
text_fieldsയുപിഐ പേയ്മെന്‍റുകൾ ദൈനംദിന ജീവിതത്തിന്‍റെ പ്രധാന ഭാഗമാണ്. ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങൾക്കും ഇന്ന് ഗൂഗിൾ പേ, പേടിഎം പോലുള്ള യുപിഐ സംവിധാനങ്ങളെയാണ് നാം ആശ്രയിക്കുന്നത്. പെയ്മെന്‍റുകൾ ചെയ്യുമ്പോൾ അബദ്ധവശാൽ നിങ്ങൾക്ക് ആളുമാറിപോയിട്ടുണ്ടോ? അക്കൗണ്ട് മാറി പണം അയച്ച് ആകെ പെട്ടുപോയിട്ടുണ്ടോ? ഇത്തരത്തിൽ അബദ്ധങ്ങൾ സംഭവിക്കുമ്പോൾ പണം അറിയാതെ ആരുടെ അക്കൗണ്ടിലേക്കാണോ അയച്ചത് അവരെ വിളിച്ച് പൈസ തരികെ നൽകാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ അത് പോട്ടെ എന്ന് കരുതി ആശ്വസിക്കുകയോ ആണ് പലരും ചെയ്യുന്നത്. എന്നാൽ ഇതുകൂടാതെ വേറെയും പല വഴികളുമുണ്ട് അറിയാതെ അയച്ച പണം തിരികെ ലഭിക്കാൻ. അവ ഏതൊക്കെയെന്ന് നോക്കാം;
- ഉപയോഗിച്ച പെയ്മെന്‍റ് ആപ്പിന്‍റെ കസ്റ്റമർ കെയർ സർവീസുമായി ബന്ധപ്പെടാം. അതത് പെയ്മെന്‍റ് പ്ലാറ്റ്ഫോമുകളിൽ തന്നെ കസ്റ്റമർ കെയർ നമ്പറുകൾ ഉണ്ടാകും.
- നാഷണൽ പെയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ ബന്ധപ്പെടാം. ഇവരുടെ സൈറ്റ് സന്ദർശിച്ച് ആവശ്യമായ വിവരങ്ങൾ നൽകി ഫോം പൂരിപ്പിച്ച് നൽകാം.
- മുകളിൽ പറഞ്ഞ നടപടികൾ സ്വീകരിച്ചിട്ടും പണം തിരികെ ലഭിച്ചില്ലെങ്കിൽ നിങ്ങൾക്ക് ബാങ്കിനെ അടിയന്തരമായി ബന്ധപ്പെടാവുന്നതാണ്.
- ഒരു മാസത്തിനു ശേഷവും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിലോ, ലഭിച്ച മറുപടിയിൽ നിങ്ങൾ തൃപ്തരല്ലെങ്കിലോ നിങ്ങൾക്ക് ആർ.ബി.ഐയുടെ സ്വതന്ത്ര ഉദ്യോഗസ്ഥനായ ഓംബുഡ്സ്മാനെ സമീപിക്കാം.
ഡിജിറ്റൽ പോയ്മെന്‍റുകൾ ഇന്ന് ഒഴിച്ചുകൂടാനാവാത്ത വിധം നമുക്ക് അത്യാവശ്യമായി മാറിയിരിക്കുകയാണ്. പരമാവധി സുരക്ഷിതമായും അബദ്ധങ്ങൾ ഒഴിവാക്കിയും പേയ്മെന്‍റുകൾ നടത്താം. എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിച്ചാൽ പരിഭ്രാന്തരാവാതെ നേരിടുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

