Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപുതുദിശാബോധവുമായി...

പുതുദിശാബോധവുമായി യൂണിവേഴ്സൽ

text_fields
bookmark_border
പുതുദിശാബോധവുമായി യൂണിവേഴ്സൽ
cancel

2001-02ൽ 33.24 ​ആ​യി​രു​ന്നു എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ മ​ല​പ്പു​റം ജി​ല്ല​യു​ടെ വി​ജ​യ ശ​ത​മാ​നം. മ​റ്റു ജി​ല്ല​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഏ​റ്റ​വും പി​റ​കി​ൽ. തു​ട​ർ​ന്ന് പ​രീ​ക്ഷ​ഫ​ലം ഉ​യ​ർ​ത്താ​നാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് ‘വി​ജ​യ​ഭേ​രി’. ഇ​തി​നും ഒ​രു വ​ർ​ഷം മു​മ്പ്, മ​ല​പ്പു​റ​ത്തും സ​മീ​പ ജി​ല്ല​ക​ളി​ലും മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ് ​പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന​വ​രു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​യി​രു​ന്നു.

അ​തി​ൽ വി​ജ​യി​ച്ച് ഡോ​ക്ട​ർ​മാ​രോ എ​ൻ​ജി​നീ​യ​ർ​മാ​രോ മ​റ്റ് ഉ​ന്ന​ത മേ​ഖ​ല​ക​ളി​ലോ എ​ത്തു​ന്ന​വ​ർ അ​തി​ലും കു​റ​വ്. സാ​മ്പ​ത്തി​ക​മാ​യി ഉ​യ​ർ​ന്ന​വ​ർ​ക്ക് മാ​ത്രം പ്രാ​പ്യ​മാ​യ മേ​ഖ​ല, ഈ ​സ​മ​യ​ത്താ​ണ് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മ​ല​ബാ​റി​ന് പു​തി​യ ദി​ശാ​ബോ​ധ​വു​മാ​യി കോ​ട്ട​ക്ക​ലി​ൽ യൂ​ണി​വേ​ഴ്സ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്ന പേ​രി​ൽ മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന പ​രീ​ക്ഷ പ​രി​ശീ​ല​ന​ത്തി​നാ​യി സ്ഥാ​പ​നം തു​ട​ങ്ങു​ന്ന​ത്.

2000ത്തി​ൽ ച​ങ്കു​വെ​ട്ടി​യി​ൽ പൂ​ള​ക്കോ​ട​ൻ അ​സീ​സ് ഹാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​രം​ഭം. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും പ്ര​ഫ​ഷ​ന​ൽ കോ​ഴ്സു​ക​ളി​ലും മ​ല​ബാ​ർ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​ന്ന ഈ ​കാ​ല​ത്ത് യൂ​ണി​വേ​ഴ്സ​ലി​ന്റെ പ​ങ്ക് വ​ലു​താ​ണ്. ഇ​വി​ടെ നി​ന്നും പ​ഠി​ച്ചി​റ​ങ്ങി​യ നി​ര​വ​ധി പേ​ർ ഇ​ന്ന് രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി പ്രശസ്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്നു. പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് നേ​ട്ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യെ​ന്ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​ർ പ​റ​യു​ന്നു.

തു​ട​ക്കം ചെ​റി​യ രീ​തി​യി​ൽ

മ​ത്സ​ര​പ​രീ​ക്ഷ​ക​ളെ​ക്കു​റി​ച്ച് സാ​ധാ​ര​ണ​ക്കാ​രാ​യ ര​ക്ഷി​താ​ക്ക​ൾ കേ​ട്ടു​വ​രു​ന്ന സ​മ​യ​ത്താ​ണ് ആ​റു​പേ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ സം​രം​ഭ​ത്തി​ന് തു​ട​ക്ക​മി​ടു​ന്ന​ത്. അ​സീ​സ് ഹാ​ജി​ക്കൊ​പ്പം ക്യാ​പ്റ്റ​ൻ ഡോ. ​അ​ബ്ദു​ൽ​ഹ​മീ​ദ്, കെ.​പി. ഇ​ഖ്ബാ​ൽ, സി.​കെ. ബീ​രാ​ൻ, സി.​കെ. ഇ​സ്മാ​യി​ൽ, സി. ​കു​ഞ്ഞു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യൂ​ണി​വേ​ഴ്സ​ൽ പി​റ​ക്കു​ന്ന​ത്. ചെ​റി​യ രീ​തി​യി​ലാ​യി​രു​ന്നു തു​ട​ക്കം. അ​ന്ന് മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കാ​നു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ കു​റ​വാ​യി​രു​ന്നു.

മ​ധ്യ​കേ​ര​ള​ത്തി​ലും തെ​ക്ക​ൻ കേ​ര​ള​ത്തി​ലു​മാ​യി​രു​ന്നു വ​ൻ​കി​ട സ്ഥാ​പ​ന​ങ്ങ​ൾ. ര​ക്ഷി​താ​ക്ക​ളോ വി​ദ്യാ​ർ​ഥി​ക​ളോ വ​ലി​യ പ്രാ​ധാ​ന്യ​വും ന​ൽ​കി​യി​രു​ന്നി​ല്ല. മ​ത്സ​ര​പ​രീ​ക്ഷ​ക​ളെ​ക്കു​റി​ച്ച് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​വ​ബോ​ധം ന​ൽ​കു​ക​യാ​യി​രു​ന്നു തു​ട​ക്കം. ഇ​തി​നാ​യി നി​ര​ന്ത​രം ക്ലാ​സു​ക​ൾ ന​ൽ​കി. തു​ട​ർ​ന്ന് നൂ​റി​ൽ താ​ഴെ കു​ട്ടി​ക​ളു​മാ​യി ക്രാ​ഷ് കോ​ഴ്സാ​യി​ട്ടാ​ണ് ആ​രം​ഭം. പി​ന്നീ​ട് പ​ടി​പ​ടി​യാ​യി വ​ള​ർ​ന്നു.

മാ​റ്റ​ത്തി​ന്‍റെ 23 വ​ർ​ഷ​ങ്ങ​ൾ

യൂ​ണി​വേ​ഴ്സ​ലി​ന്‍റെ ക​ഴി​ഞ്ഞു​പോ​യ 23 വ​ർ​ഷ​ങ്ങ​ൾ മ​ല​ബാ​റി​ന്‍റെ​യും ഗ​തി​നി​ർ​ണ​യി​ച്ച കാ​ല​ഘ​ട്ടം​കൂ​ടി​യാ​ണ്. ഈ ​സ​മ​യ​ത്താ​ണ് മ​ല​പ്പു​റ​ത്ത് പ്ര​ഫ​ഷ​ന​ൽ കോ​ഴ്സു​ക​ളി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ൾ എൻട്രൻസ് പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യ​വും ഒ​ന്നാം റാ​ങ്കും ഉ​ൾ​പ്പെ​ടെ നേ​ടു​ന്നു. ഈ ​മാ​റ്റ​ത്തി​ലേ​ക്ക് ന​യി​ച്ച ഘ​ട​ക​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. ഇ​തി​ൽ യൂ​ണി​വേ​ഴ്സ​ലി​നും വ​ലി​യ ഇ​ട​മു​ണ്ട്.

ഉ​ന്ന​ത ക​ലാ​ല​യ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​നു​ള്ള വ​ഴി ഒ​രു​ക്കു​ക​യും ഇ​തി​ലൂ​ടെ മി​ക​ച്ച ജോ​ലി നേ​ടാ​നും നി​ര​വ​ധി പേ​ർ​ക്കാ​യി. ഇ​തി​ലേ​ക്ക് ന​യി​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന ഘ​ട​ക​മാ​ണ്. യൂ​ണി​വേ​ഴ്സ​ൽ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു​ന​ൽ​കി​യ​ത് ഈ ​വ​ഴി​യാ​ണ്. നി​ര​വ​ധി പേ​രു​ടെ ജീ​വി​ത​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​യി. വി​വി​ധ എ​യിം​സ്, ജി​പ്മ​ർ, വെ​ല്ലൂ​ർ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ്, പു​ണെ ആം​ഡ് ഫോ​ഴ്സ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ്, മ​റ്റു ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ, ഐ​സ​റു​ക​ൾ, നൈ​സ​ർ ഭു​വ​നേ​ശ്വ​ർ, ഐ.​ഐ.​എ​സ്.​സി ബം​ഗ​ളൂ​രു,

എ​ൻ.​ഐ.​ടി​ക​ൾ, ഐ.​ഐ.​ടി​ക​ൾ, ബി​റ്റ്സ് (ബി​ർ​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് സ​യ​ൻ​സ്), പി​ലാ​നി, ബി​റ്റ്സ് മെ​സ്റാ റാ​ഞ്ചി, വെ​ല്ലൂ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, ഇ​ന്ത്യ​ൻ മാ​രി ടൈം ​യൂ​നി​വേ​ഴ്സി​റ്റി, യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് പെ​ട്രോ​ളി​യം ആ​ൻ​ഡ് എ​ന​ർ​ജി സ്റ്റ​ഡീ​സ്, അ​ലീ​ഗ​ഢി​ലെ സാ​ക്കി​ർ ഹു​സൈ​ൻ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, തി​രു​വ​ന​ന്ത​പു​രം ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്​​പേ​സ് ടെ​ക്നോ​ള​ജി, കേ​ര​ള​ത്തി​ലെ എ​ല്ലാ മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ളി​ലും ഇ​ന്ന് യൂ​ണി​വേ​ഴ്സ​ലി​ൽ​നി​ന്നും പ​ഠി​ച്ചി​റ​ങ്ങി​യ​വ​രു​ണ്ട്. കൂ​ടാ​തെ, അ​ഗ്രി​ക​ൾ​ച്ച​റ​ൽ, ഹോ​ർ​ട്ടി​ക​ൾ​ച്ച​റ​ൽ, ഫി​ഷ​റീ​സ്, ബ​യോ​ടെ​ക്നോ​ള​ജി, അ​ഗ്രി​ക​ൾ​ച്ച​ർ എ​ൻ​ജി​നീ​യ​റി​ങ് മേ​ഖ​ല​ക​ളി​ലേ​ക്കും അ​വ​സ​ര​ങ്ങ​ൾ തു​റ​ന്നു ന​ൽ​കു​ന്നു.

എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം

ഇ​ന്ന് നാ​ടി​ന്റെ മു​ക്കി​ലും മൂ​ല​യി​ലും എ​ൻ​ട്ര​ൻ​സ് സ്ഥാ​പ​ന​ങ്ങ​ളാ​ണ്. ഇ​വ​രി​ൽ​നി​ന്നും യൂ​ണി​വേ​ഴ്സ​ലി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. മ​റ്റു​ള്ള ഇ​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​രീ​ക്ഷ​യും മ​റ്റും ന​ട​ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പെ​ങ്കി​ൽ പ്ല​സ് ടു ​പൂ​ർ​ത്തി​യാ​യി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്ക് നേ​രി​ട്ട് ഇ​വി​ടെ അ​വ​സ​രം ന​ൽ​കു​ന്നു. മി​ക​ച്ച​വ​രെ ക​ണ്ടെ​ത്തി പ​രി​ശീ​ല​നം ന​ൽ​കു​ക​യ​ല്ല പ​ക​രം താ​ൽ​പ​ര്യ​മു​ള്ള​വ​രെ നി​ര​ന്ത​ര പ​രി​ശീ​ല​ന​ത്തി​ലൂ​ടെ പ്രവേശന പരീക്ഷക്കായി ഒരുക്കുകയാണ് ചെ​യ്യു​ന്ന​ത്.

യൂ​ണി​വേ​ഴ്സ​ലി​​ന് കോ​ട്ട​ക്ക​ലി​ൽ ഒ​രൊ​റ്റ സെ​ന്‍റ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​വി​ടെ കൃ​ത്യ​മാ​യ പ​ഠ​ന​ത്തോ​ടൊ​പ്പം ജീ​വി​ത​വി​ജ​യ​ത്തി​നാ​വ​ശ്യ​മാ​യ രീ​തി​യി​ലു​ള്ള പാ​ഠ​ങ്ങ​ളും മൂല്യങ്ങളും പ​ക​രു​ന്നു എന്നതാണ് മറ്റു സ്ഥാപനങ്ങളിൽ നിന്നും യൂണിവേഴ്സലിനുള്ള വ്യതിരക്തത. സ​മൂ​ഹ​ത്തി​ന് ഗു​ണ​ക​ര​മാ​കു​ന്ന രീ​തി​യി​ൽ അ​ച്ച​ട​ക്ക​വും ചു​റ്റു​പാ​ടും കു​ടും​ബ​വും എ​ല്ലാം അ​റി​യു​ന്ന രീ​തി​യി​ൽ വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നു​ള്ള പ​രി​ശീ​ല​ന​വും ന​ൽ​കു​ന്നു. ധാ​ർ​മി​ക​ത​യി​ലൂ​ന്നി​യ വി​ദ്യാ​ഭ്യാ​സ രീ​തി​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്. സാ​മ്പ​ത്തി​ക പി​ന്നാ​ക്ക​ക്കാ​ർ​ക്കും പ്ര​യാ​സ​മു​ള്ള​വ​ർ​ക്കും പ്ര​ത്യേ​കം പ​രി​ഗ​ണ​ന ന​ൽ​കു​ന്നു.

സ​ജ്ജ​മാ​ക്കു​ന്നു, മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്ക്

രാ​ജ്യ​ത്തെ എ​ല്ലാ മെഡിക്കൽ, എൻജിനീയറിങ് അടിസ്ഥാന ശാസ്ത്ര മേഖലകളിലെ എല്ലാ മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്കും യൂ​ണി​വേ​ഴ്സ​ൽ വി​ദ്യാ​ർ​ഥി​ക​ളെ സ​ജ്ജ​മാ​ക്കു​ന്നു. നേ​ര​ത്തെ, ചെ​റി​യ രീ​തി​യി​ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ന്ന് അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ ച​ങ്കു​വെ​ട്ടി​യി​ലെ വി​ശാ​ല​മാ​യ കാ​മ്പ​സി​ലാ​ണ് ക്ലാ​സു​ക​ൾ. മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്കൊ​പ്പം യൂ​ണി​വേ​ഴ്സ​ൽ പ​ബ്ലി​ക് സ്കൂ​ളി​ൽ പ്ല​സ് വ​ൺ, പ്ല​സ് ടു ​ക്ലാ​സു​ക​ളും, എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​ന​വും ന​ൽ​കു​ന്നു.

നി​ല​വി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളും 200ഓ​ളം അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​മു​ണ്ട്. ആ​ധു​നി​ക ലാ​ബു​ക​ൾ, കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, ഹോ​സ്റ്റ​ൽ, ലൈ​ബ്ര​റി തു​ട​ങ്ങി എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നൊ​പ്പം ചി​ട്ട​യാ​യ പ​ഠ​ന​വും പ​രി​ശീ​ല​ന​വും ഇ​വ നി​രീ​ക്ഷി​ക്കാ​നാ​യി മി​ക​ച്ച അ​ധ്യാ​പ​ക​രും ഇ​വി​ടെ​യു​ണ്ട്.

തുടക്കം മുതൽ സ്ഥാപനത്തി​ന്റെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടറാണ് കെ.പി. ഇഖ്ബാൽ, എം.ബി.എ ബിരുദധാരിയായ ഇഖ്ബാൽ എയർ ഇന്ത്യ നൽകുന്ന മികച്ച അധ്യാപകർക്കുള്ള ബോൾട്ട് അവാർഡ് (പ്രതിഭാ പുരസ്കാരം) കരസ്ഥമാക്കിയ കേരളത്തിലെ ആദ്യ അധ്യാപകൻ കൂടിയാണ്. യൂണിവേഴ്സലിനെ മികവിലേക്കെത്തിക്കുന്നതിൽ ഇദ്ദേഹത്തിന്റെ നേതൃപരമായ കഴിവ് വളരെ വലുതാണ്.

കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ‘എ.​എ​ഫ്’

കു​ട്ടി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​വ​രാ​യി​രി​ക്കും മി​ക​ച്ച അ​ധ്യാ​പ​ക​ർ. അ​വ​രു​ടെ ജീ​വി​ത​ത്തി​ലു​ട​നീ​ളം പ്രി​യ അ​ധ്യാ​പ​ക​രെ അ​നു​സ്മ​രി​ക്കു​ക​യും ഓ​ർ​ത്തെ​ടു​ക്കു​ക​യും ചെ​യ്യും. യൂ​ണി​വേ​ഴ്സ​ലി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കും പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്കും അ​ത്ത​ര​ത്തി​ൽ ഒ​രു അ​ധ്യാ​പ​ക​നു​ണ്ട്. സ്നേ​ഹ​ത്തോ​ടെ എ.​എ​ഫ് എന്നവർ വിളിക്കാറുള്ള ഡോ. അബ്ദുൽ ഹമീദ് ആണ് ആ അധ്യാപകൻ. സ്ഥാ​പ​ന​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ഇ​പ്പോ​ഴും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ക്യാ​പ്റ്റ​ൻ ഡോ. ​അ​ബ്ദു​ൽ ഹ​മീ​ദ്.

പ​ഠി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​മാ​യും അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി ബ​ന്ധ​ത്തി​ന​പ്പു​റം ഊ​ഷ്മ​ള ബ​ന്ധ​മു​ള്ള വ്യ​ക്തി. വീ​ടു​വി​ട്ട് ഹോ​സ്റ്റ​ലി​ൽ എ​ത്തു​മ്പോ​ൾ അ​വ​രോ​ടൊ​പ്പം നി​ൽ​ക്കു​ന്ന മ​റ്റൊ​രു രക്ഷിതാ​വു​കൂ​ടി​യാ​ണ് അ​വ​ർ​ക്ക് അ​ദ്ദേ​ഹം. വ​ളാ​ഞ്ചേ​രി എം.​ഇ.​എ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന അ​ദ്ദേ​ഹം 2020ലാ​ണ് സ​ർ​വി​സി​ൽ​നി​ന്നും വി​ര​മി​ച്ച​ത്. എം.​എ​സ്.​സി ക​ഴി​ഞ്ഞ ഉ​ട​ൻ 1987ലാ​ണ് കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

ശേ​ഷം നി​ര​വ​ധി ബി​രു​ദ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ഡോ​ക്ട​റേ​റ്റും നേ​ടി. എ​ൻ.​സി.​സി ഓ​ഫി​സ​റു​മാ​യി​രു​ന്നു. ഉ​ൾ​ക്കാ​ട്ടി​ൽ പു​തു​താ​യി അ​ഞ്ച് സ​സ്യ​ങ്ങ​ളെ ക​ണ്ടെ​ത്തി അ​വ​ക്ക് പേ​രു​ക​ളും ന​ൽ​കി. പ​ത്തോ​ളം ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ ര​ചി​ച്ചു. ഫി​ൽ​മി​ഫേ​ൻ​സ് ഓ​ഫ് സൗ​ത്ത് ഇ​ന്ത്യ എ​ന്ന പു​സ്ത​കം എ​ഴു​തി​യി​ട്ടു​ണ്ട്. കാലിക്കറ്റ് സർവകലാശാല നൽകുന്ന മികച്ച അധ്യാപകർക്കുള്ള എം.എം. ഗനി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഭാ​ര്യ: ര​ണ്ട​ത്താ​ണി തൊ​ഴ​നൂ​ർ ഈ​സ്റ്റ് എ.​എം.​എ​ൽ.​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യ കെ.​പി. റം​ല​ത്ത്. മ​ക്ക​ൾ: ഡോ. ​സു​മ​യ്യ, ഫാ​സി​ൽ (ഫാ​ക്ക​ൽ​റ്റി, റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ് വി​ഭാ​ഗം ഡ​യ​റ​ക്ട​ർ, യൂ​ണി​വേ​ഴ്സ​ൽ). മ​രു​മ​ക്ക​ൾ: ആ​ഷി​ഫ് ഐ.​ആ​ർ.​എ​സ്, ഡോ. ​നി​ദ.

Contact: 7034031009, 9895165807, 9037232411

www.universalinstitute.in, www.universalpublicschool.org,

E-mail: universalkottakkal@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Universal Institute
News Summary - Universal with a new direction
Next Story