Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎന്താണ് ഉദ്യോഗ് ആധാർ?...

എന്താണ് ഉദ്യോഗ് ആധാർ? നേട്ടങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം...

text_fields
bookmark_border
എന്താണ് ഉദ്യോഗ് ആധാർ? നേട്ടങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം...
cancel

ഇന്ത്യയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കേന്ദ്ര മൈക്രോ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയം നൽകുന്ന സവിശേഷ തിരിച്ചറിയൽ നമ്പറാണ് ഉദ്യോഗ് ആധാർ. രാജ്യത്തെ എം.എസ്.എം.ഇ മേഖലക്ക് കരുത്തുപകരുന്നതിനായി 2015ലാണ് ഉദ്യോഗ് ആധാർ രജിസ്ട്രേഷൻ ആരംഭിച്ചത്. ഉദ്യോഗ് ആധാറിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യവസായങ്ങൾക്ക് വേഗത്തിലുള്ള വായ്പകൾ, സബ്‌സിഡികൾ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടായിരുന്നു. എന്നാൽ, 2022 ജൂൺ 30 മുതൽ എം,എസ്.എം.ഇ ഉദ്യോഗ് ആധാർ രജിസ്ട്രേഷൻ 'ഉദ്യം രജിസ്ട്രേഷൻ' (Udyam registration) എന്നതിലേക്ക് മാറ്റിയിട്ടുണ്ട്. ഉദ്യം രജിസ്ട്രേഷനിലേക്ക് മാറാത്ത ഏതൊരു ബിസിനസും ഉദ്യം പോർട്ടലിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

ഉദ്യോഗ് ആധാറിന്‍റെ നേട്ടങ്ങൾ

  • സർക്കാർ പദ്ധതികളും സബ്‌സിഡികളും ലഭിക്കാൻ
  • ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി വിദേശ എക്‌സ്‌പോകളിൽ പങ്കെടുക്കാൻ സാമ്പത്തിക സഹായം.
  • ബിസിനസിന്‍റെ പേരിൽ കറന്‍റ് ബാങ്ക് അക്കൗണ്ട് തുറക്കാൻ നടപടികൾ എളുപ്പമാകും
  • മൈക്രോ ബിസിനസ് ലോണുകളിലൂടെ വായ്പകൾ വേഗത്തിൽ ലഭ്യമാകുന്നു.
  • രജിസ്ട്രേഷൻ പ്രക്രിയ പൂർണമായും സൗജന്യമാണ്.

ഉദ്യോഗ് ആധാർ രജിസ്ട്രേഷൻ യോഗ്യത

1. മൈക്രോ എൻർപ്രൈസസ്

വിറ്റുവരവ് (Turnover): 5 കോടി രൂപ വരെ

നിക്ഷേപം (Investment): 3 കോടി രൂപ വരെ

2. ചെറുകിട സംരംഭങ്ങൾ

വിറ്റുവരവ് (Turnover): 5 കോടി രൂപയ്ക്കും 50 കോടി രൂപയ്ക്കും ഇടയിൽ

നിക്ഷേപം (Investment): 1 കോടി രൂപയ്ക്കും 10 കോടി രൂപയ്ക്കും ഇടയിൽ

3. ഇടത്തരം സംരംഭങ്ങൾ (Medium Enterprise)

വിറ്റുവരവ് (Turnover): 50 കോടി രൂപക്കും 100 കോടി രൂപക്കും ഇടയിൽ

നിക്ഷേപം (Investment): 10 കോടി രൂപയ്ക്കും 20 കോടി രൂപയ്ക്കും ഇടയിൽ

ഉദ്യോഗ് ആധാർ ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യാം?

ഘട്ടം 1: ഉദ്യോഗ് ആധാറിന്റെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക.

ഘട്ടം 2: നിങ്ങളുടെ ആധാർ നമ്പറും പേരും ആവശ്യമായ ഫീൽഡുകളിൽ പൂരിപ്പിക്കുക. ശേഷം ‘Validate and Generate OTP’ എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒടിപി (OTP) ലഭിക്കും. ആ ഒ.ടി.പി നിർദ്ദിഷ്ട ഫീൽഡിൽ നൽകുക.

ഘട്ടം 4: ഇപ്പോൾ പോർട്ടലിൽ ഒരു അപേക്ഷാ ഫോം ദൃശ്യമാകും. നിങ്ങളുടെ ബിസിനസ് സംബന്ധിച്ച വിവരങ്ങൾ പൂരിപ്പിക്കുക. നിങ്ങൾ നൽകിയ എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഫോം സമർപ്പിക്കുക.

ഘട്ടം 5: പൂർണമായ ഫോം സമർപ്പിച്ചതിന് ശേഷം, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് രണ്ടാമതൊരു ഒ.ടി.പി കൂടി ലഭിക്കും.

ഘട്ടം 6: രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ ആ ഒ.ടി.പി രേഖപ്പെടുത്തുക.

ഉദ്യോഗ് ആധാർ ഓഫ്ലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യാം?

ആധാർ നമ്പർ ഇല്ലാത്തവർക്കാണ് ഈ രീതി. അങ്ങനെയുള്ള സാഹചര്യത്തിൽ, നിങ്ങൾ പിന്തുടരേണ്ട ഘട്ടങ്ങൾ നോക്കാം

ഘട്ടം 1: ആദ്യം ഒരു ആധാർ കാർഡിനായി അപേക്ഷിക്കുക.

ഘട്ടം 2: നിങ്ങൾക്ക് ആധാർ കാർഡ് ലഭിക്കുന്നത് വരെ, നിങ്ങളുടെ അപേക്ഷ ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രി സെന്‍റ്ർ (DIC) അല്ലെങ്കിൽ MSME-DI വഴിയാണ് നൽകേണ്ടത്.

ഘട്ടം 3: ഡി.ഐ.സിക്ക് ആവശ്യമായ രേഖകൾ സമർപ്പിക്കുക. ആധാർ എൻറോൾമെന്റ് ഐഡിയും വോട്ടർ ഐഡി കാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ സാധുവായ ഏതെങ്കിലും തിരിച്ചറിയൽ രേഖയും.

ഘട്ടം 4: ഇത് ചെയ്തുകഴിഞ്ഞാൽ, ഉദ്യോഗ് ആധാർ മാൻഡേറ്റ് (UAM) ഫോം പൂരിപ്പിക്കുക.

ഘട്ടം 5: രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുന്നതിനായി പൂരിപ്പിച്ച ഫോം ബന്ധപ്പെട്ട DIC അല്ലെങ്കിൽ MSME-DI-യിൽ സമർപ്പിക്കുക.

ഉദ്യോഗ് ആധാർ രജിസ്ട്രേഷന് ആവശ്യമായ രേഖകൾ

ഉദ്യോഗ് ആധാർ രജിസ്ട്രേഷനായി നിങ്ങൾക്ക് താഴെ പറയുന്ന രേഖകൾ ആവശ്യമായി വന്നേക്കാം:

ആധാർ കാർഡ് അല്ലെങ്കിൽ ആധാർ എൻറോൾമെന്റ് സ്ലിപ്പ്, പാൻ കാർഡ്, പാസ്‌പോർട്ട്, വോട്ടർ ഐഡി, ഫോട്ടോ പതിച്ച ബാങ്ക് പാസ്ബുക്ക്,അപേക്ഷകൻ SC/ST/OBC വിഭാഗത്തിൽപ്പെട്ടയാളാണെങ്കിൽ ജാതി സർട്ടിഫിക്കറ്റ്,

ഉദ്യോഗ് ആധാർ രജിസ്ട്രേഷൻ ഫീസ്

ഓൺലൈൻ രജിസ്ട്രേഷന് യാതൊരുവിധ ഉദ്യോഗ് ആധാർ രജിസ്ട്രേഷൻ ഫീസും ഈടാക്കുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Business NewsEntrepreneurshipMSMEMicro Enterprises
News Summary - Udyog Aadhaar benefits
Next Story