ബഹ്റൈനിൽ രണ്ട് പുതിയ ഹൈപ്പർ മാർക്കറ്റുകൾ ഉടൻ തുറക്കും -എം.എ. യൂസുഫലി
text_fieldsഉദ്ഘാടനം നിർവഹിച്ച സെൻട്രൽ മനാമയിലെ ലുലു ഹൈപ്പർമാർക്കറ്റ്
മനാമ: ബഹ്റൈനിൽ അവന്യൂസിലും ദിയാർ അൽ മുഹറഖിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ ഉടൻ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി. ആഗോളതലത്തിൽ ലുലു ഗ്രൂപ്പിന്റെ 261-മത്തെ ഹൈപ്പർമാർക്കറ്റാണ് മനാമയിൽ തുറന്നത്. 55,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കൾക്കായി മികച്ച ഷോപ്പിങ് അനുഭവമാണ് ഒരുക്കിയിട്ടുള്ളത്.
ശക്തമായ റീട്ടെയിൽ ശൃംഖല എന്ന നിലയിലുള്ള ബഹ്റൈനിലെ ലുലു ഗ്രൂപ്പിന്റെ വളർച്ചക്ക് എല്ലാ സഹായ സഹകരണങ്ങളും ചെയ്തു തരുന്ന ഹമദ് രാജാവിനും കിരീടാവകാശിക്കും നന്ദി അറിയിക്കുകയാണ്. മനാമ സെന്ററിലെ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുവാൻ എല്ലാ സൗകര്യങ്ങളും പിന്തുണയും നൽകിയ ബഹ്റൈൻ വഖഫ് കൗൺസിലിനും നന്ദി പറയുന്നു. ആറ് മാസത്തിനുള്ളിൽ, ബഹ്‌റൈനിൽ 200 ദശലക്ഷം ദീനാറിന്റെ നിക്ഷേപമാണ് ലുലു നടത്തുന്നതെന്നും എം.എ. യൂസുഫലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

