വ്യാപാരസഹകരണം; മംഗോളിയ -ലുലു ഹൈപ്പർമാർക്കറ്റ് ചർച്ച
text_fieldsകുവൈത്തിലെ മംഗോളിയ അംബാസഡർ സെർജെലെൻ പുരേവ് ലുലു ഹൈപ്പർ മാർക്കറ്റ് ഉന്നത മാനേജ്മെന്റ് പ്രതിനിധികൾക്കൊപ്പം
കുവൈത്ത് സിറ്റി: മംഗോളിയയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്തിലെ മംഗോളിയ അംബാസഡർ സെർജെലെൻ പുരേവ് ലുലു ഹൈപ്പർ മാർക്കറ്റ് റീജനൽ ഓഫിസിൽ സന്ദർശനം നടത്തി.
ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്, ഉന്നത മാനേജ്മെന്റ് അംഗങ്ങൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മംഗോളിയൻ ഉൽപന്നങ്ങൾ കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത് ഇരുവിഭാഗവും ചർച്ച ചെയ്തു. സംയുക്ത വിപണന സംരംഭങ്ങളുടെ സാധ്യതയും വിലയിരുത്തി.
കുവൈത്തിലെ ലുലു ഹൈപ്പർ മാർക്കറ്റിന്റെ സാന്നിധ്യത്തെയും നിർണായക പങ്കിനെയും അംബാസഡർ സെർജെലെൻ പുരേവ് അഭിനന്ദിച്ചു. മംഗോളിയ ഉൽപന്നങ്ങളുടെ ഇറക്കുമതിയിൽ ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ് താൽപര്യം പ്രകടിപ്പിച്ചു. കുവൈത്ത് ഉപഭോക്താക്കളിൽ വ്യതിരിക്തമായ ഉൽപന്നങ്ങളിൽ ഡിമാൻഡ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

