Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യയിൽ സാധാരണ...

ഇന്ത്യയിൽ സാധാരണ തൊഴിലാളികളുടെ വേതനം ഇടിഞ്ഞപ്പോൾ എക്സിക്യൂട്ടീവ് ജീവനക്കാരുടേത് ഒമ്പത് ശതമാനം വർധിച്ചു

text_fields
bookmark_border
ഇന്ത്യയിൽ സാധാരണ തൊഴിലാളികളുടെ വേതനം ഇടിഞ്ഞപ്പോൾ എക്സിക്യൂട്ടീവ് ജീവനക്കാരുടേത് ഒമ്പത് ശതമാനം വർധിച്ചു
cancel

ന്യൂഡൽഹി: ഇന്ത്യയുൾപ്പടെ നാല് രാജ്യങ്ങളിൽ ഉന്നത എക്സിക്യൂട്ടീവുകളും സാധാരാണ തൊഴിലാളികളും തമ്മിൽ വേതനത്തിൽ വലിയ അന്തരമുണ്ടെന്ന് ഓക്സ്​ഫാം പഠനം. ഇന്ത്യയെ കൂടാതെ യു.കെ, യു.എസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് വേതനത്തിലെ വിവേചനം നിലനിൽക്കുന്നത്. ഈ രാജ്യങ്ങളിൽ ഉന്നതഎക്സിക്യൂട്ടീവ് പോസ്റ്റിലുള്ളവരുടെ വേതനം 2022ൽ ഒമ്പത് ശതമാനം വർധിച്ചപ്പോൾ സാധാരണ ജീവനക്കാരുടേത് ഒമ്പത് ശതമാനം കുറഞ്ഞു. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഓക്​സ്ഫോം റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

50 രാജ്യങ്ങളിലെ ഒരു ബില്യൺ ജോലിക്കാരുടെ വേതനത്തിൽ കഴിഞ്ഞ വർഷം 685 ഡോളറിന്റെ കുറവുണ്ടായിട്ടുണ്ട്. കോർപ്പറേറ്റ് കമ്പനികളുടെ തലവൻമാർ ഉയർന്ന വേതനം വാങ്ങുകയും അവരുടെ ഓഹരി ഉടമകൾക്ക് വലിയ ലാഭവിഹിതം നൽകുകയും ചെയ്യുന്നു. എന്നാൽ, സാധാരണ ജനങ്ങൾ ലഭിക്കുന്ന ശമ്പളം ഉപയോഗിച്ച് ജീവിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് ഓക്സ്ഫോം ഇന്റർനാഷണൽ ഇടക്കാല എക്സിക്യൂട്ടീവ് ഡയറക്ടർ അമിതാഭ് ബെഹർ പറഞ്ഞു.

ഇന്ത്യയിൽ കോർപ്പറേറ്റ് എക്സിക്യൂട്ടീവ് പോസ്റ്റിലുള്ള ഒരാൾക്ക് നാല് മണിക്കൂറിൽ ലഭിക്കുന്ന വേതനം സാധാരണ ജീവനക്കാരന് കിട്ടണമെങ്കിൽ ഒരു വർഷം ജോലി ചെയ്യണമെന്നും ഓക്സ്ഫോം റിപ്പോർട്ട് പറയുന്നു. ഒരു മില്യൺ ഡോളറാണ് ഇന്ത്യൻ കോർപ്പ​റേറ്റ് മേഖലയിലെ എക്സിക്യൂട്ടീവ് പോസ്റ്റിലുള്ളവരുടെ ശരാശരി വേതനമെന്നും ഓക്സ്ഫോം റിപ്പോർട്ടിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pay cutoxfam report
News Summary - Top Executives’ Salaries Rose, But Workers Took Pay Cut: Oxfam
Next Story