Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവില തിരിച്ചു കയറുന്നു, ഇന്ന് 80 രൂപ കൂടി

text_fields
bookmark_border
gold price
cancel

കൊച്ചി: തുടർച്ചയായി കുതിച്ചുകയറിയ സ്വർണവില ഇന്നലെ അൽപം കുറഞ്ഞ ശേഷം ഇന് വീണ്ടും കൂടി. 58,360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 7295 രൂപയായി. പവന് 80 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞിരുന്നു.

യു.എസ് ട്രഷറി വരുമാനം ഉയർന്നതാണ് സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്ന്. യു.എസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വർണത്തിലെ നിക്ഷേപം വർധിക്കുമെന്നും ഇത് വില വർധനവിന് ഇടയാക്കുമെന്ന വിലയിരുത്തലുകളുണ്ട്. ഇന്ത്യയിൽ ദീപാവലി ആഘോഷത്തിന് മുന്നോടിയായി സ്വർണത്തിന്റെ വില ഉയരുമെന്ന് റിപ്പോർട്ടുകളുണ്ട്. ആഘോഷകാലത്ത് സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുന്നത് വില വർധനക്ക് ഇടയാക്കുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സ്വർണവിലയിൽ 40,000 രൂപയാണ് വർധിച്ചത്. 2015 ആഗസ്റ്റ് ആറിനായിരുന്നു സമീപകാലത്തെ ഏറ്റവും കുറഞ്ഞ വില. അന്ന് 18,720 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണിവില. ഒമ്പത് വർഷങ്ങൾക്കിപ്പുറം 40,000 രൂപ കൂടി. ഈ വർഷം മാത്രം റെക്കോർഡുകൾ നിരവധി സൃഷ്ടിച്ച് സ്വർണത്തിന് 32 ശതമാനത്തിലധികം വില കൂടി. 13,200 രൂപയാണ് എട്ടുമാസം കൊണ്ട് കൂടിയത്. ഈ വർഷം ഫെബ്രുവരി 15ന് 45,520 രൂപയായിരുന്നു പവൻ വില.

ഇസ്രായേലിന്റെ ലബനാൻ, ഫലസ്തീൻ ആക്രമണവും ഇറാനുമായുള്ള സംഘർഷാന്തരീക്ഷവും ആസന്നമായ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുമാണ് സ്വർണ്ണ വിലയിൽ കുതിച്ചുചാട്ടത്തിന് ഇടയാക്കുന്നത്. ഈ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് സ്വീകാര്യത പതിന്മടങ്ങ് വർധിക്കുന്നതാണ് ഡിമാന്റ് കൂടാൻ ഇടയാക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - todays kerala gold price
Next Story