Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2022 4:40 AM GMT Updated On
date_range 2022-06-29T10:10:22+05:30സ്വർണ വില ഇന്നും കുറഞ്ഞു
text_fieldsListen to this Article
കൊച്ചി: സ്വർണ വില ഇന്നും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 37400 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4675 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
ഇന്നലെ പവന് ഒറ്റയടിക്ക് 640 രൂപ കുറഞ്ഞ് 37480 രൂപയായിരുന്നു. ഒരു ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്.
തിങ്കളാഴ്ച ഗ്രാമിന് 4765 ഉം പവന് 38120ഉം ആയിരുന്നു. 11ാം തീയ്യതി മുതൽ 13 വരെയായിരുന്നു ഈ മാസം സ്വർണത്തിന് ഏറ്റവും ഉയർന്ന വില. അന്ന് 38,680 രൂപയായിരുന്നു പവന്. ജൂൺ ഒന്നിന് 38000 രൂപയാണ് ഒരുപവൻ സ്വർണത്തിന് ഉണ്ടായിരുന്നത്.
പവന് 40,560 രൂപ ഉണ്ടായിരുന്ന മാർച്ച് ഒമ്പതിനാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന വില. ജനുവരി 10ന് 35,600 രൂപയായതാണ് താഴ്ന്നവില.
2020 ആഗസ്റ്റ് ഏഴിനാണ് എക്കാലത്തെയും റെക്കോഡ് വില രേഖപ്പെടുത്തിയത്. അന്ന് പവന് 42000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു.
Next Story