സ്വർണം ഗ്രാമിന് ആദ്യം 35 കൂടി, പിന്നീട് 75 കുറഞ്ഞു
text_fieldsകൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വില രണ്ട് തവണ കുറഞ്ഞു. രാവിലെ കൂടിയ ശേഷമാണ് പിന്നീട് രണ്ട്തവണയായി കുറഞ്ഞത്. രാവിലെ സ്വർണത്തിന് ഒരുപവന് ഒറ്റയടിക്ക് 280 രൂപ വർധിച്ച് 38,840 രൂപയും ഗ്രാമിന് 35 രൂപ വർധിച്ച് 4,855 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.
എന്നാൽ 10.48 ഓടെ സ്വർണവിലയിൽ ഇടിവുണ്ടായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4820 രൂപയായി. പവന് 38560 രൂപയായി. ഉച്ചക്ക് 1.30 വീണ്ടും വില കുറഞ്ഞു. ഇത്തവണ 40 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 4780 രൂപയും പവന് 38240 രൂപയുമായി.
10 ദിവസത്തിനിടെ അഞ്ചുതവണയാണ് സ്വർണ വില കുത്തനെ കൂടിയത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ വിലയിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ശനിയാഴ്ച പവന് 320 രൂപ കൂടിയിരുന്നു. വെള്ളിയാഴ്ച 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കൂടിയത്. 38,240 രൂപയായിരുന്നു അന്നത്തെ വില. നവംബർ നാലിനായിരുന്നു കുറഞ്ഞ വില -36,880.
ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്ന് ഒരു രൂപ കൂടി. 68 രൂപയാണ് വിപണി വില. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.