Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണ വില രണ്ടാം...

സ്വർണ വില രണ്ടാം ദിവസവും കൂടി; രണ്ടുമാസത്തെ ഏറ്റവും ഉയർന്ന വില

text_fields
bookmark_border
സ്വർണ വില രണ്ടാം ദിവസവും കൂടി; രണ്ടുമാസത്തെ ഏറ്റവും ഉയർന്ന വില
cancel

കോഴിക്കോട്: സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിനവും സ്വർണത്തിന് വിലകൂടി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇന്ന​ലെയും ഗ്രാമിന് 40 ​രൂപ കൂടിയിരുന്നു. രണട് ദിവസം കൊണ്ട് 640 രൂപയാണ് പവന് കൂടിയത്. ഇതോടെ ഗ്രാമിന് 4815 രൂപയും പവന് 38520 രൂപയുമായി.

2022 ജൂൺ 11ന് ശേഷം സ്വർണത്തിന് ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. അന്ന് പവന് 38,680 രൂപയായിരുന്നു.

ഈ മാസം ഒന്നിന് 4710 രൂപയായിരുന്നു ഗ്രാമിന്. പവന് 37,680 രൂപയും. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞവില.

കേരളത്തിൽ 2020 ആഗസ്റ്റ് എട്ടിനാണ് സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നത്. പവന് 42000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു അന്ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold Rategold
News Summary - Todays gold price kerala
Next Story