സ്വർണ വില തുടർച്ചയായ മൂന്നാം ദിവസവും കുറഞ്ഞു
text_fieldsകൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 37320 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4665 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു. ചൊവ്വാഴ്ച പവന് ഒറ്റയടിക്ക് 640 രൂപ കുറഞ്ഞ് 37,480 രൂപയായിരുന്നു. ഒരു ഗ്രാമിന് 80 രൂപയാണ് അന്ന് കുറഞ്ഞത്.
തിങ്കളാഴ്ച ഗ്രാമിന് 4765 ഉം പവന് 38120ഉം ആയിരുന്നു. 11ാം തീയ്യതി മുതൽ 13 വരെയായിരുന്നു ഈ മാസം സ്വർണത്തിന് ഏറ്റവും ഉയർന്ന വില. അന്ന് 38,680 രൂപയായിരുന്നു പവന്. ഈ മാസം ഒന്നിന് 38000 രൂപയാണ് ഒരുപവൻ സ്വർണത്തിന് ഉണ്ടായിരുന്നത്.
പവന് 40,560 രൂപ ഉണ്ടായിരുന്ന മാർച്ച് ഒമ്പതിനാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന വില. ജനുവരി 10ന് 35,600 രൂപയായതാണ് താഴ്ന്നവില.
2020 ആഗസ്റ്റ് ഏഴിനാണ് എക്കാലത്തെയും റെക്കോഡ് വില രേഖപ്പെടുത്തിയത്. അന്ന് പവന് 42000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു.