Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുടർച്ചയായ മൂന്നാം ദിനവും അടിച്ചുകയറി സ്വർണം; ഇന്ന് കൂടിയത് 640 രൂപ

text_fields
bookmark_border
Gold price, Gold
cancel

കൊച്ചി: ​സ്വർണവില തുടർച്ചയായ മൂന്നാം ദിവസവും വർധിച്ചു. ഇന്ന് ഗ്രാമിന് 80രൂപയും പവന് 640 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 7,260 രൂപയും പവന് 58,080 രൂപയുമായി.

ഇന്നലെ പവന് 240 രൂപയും ഗ്രാമിന് 30 രൂപയും കൂടിയിരുന്നു. ബുധനാഴ്ച 320ഉം 40ഉം രൂപയാണ് യഥാക്രമം കൂടിയത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് 1200 രൂപയാണ് ഒരുപവന് കൂടിയത്. തിങ്കളാഴ്ച 120 രൂപ പവന് വർധിച്ചിരുന്നു. പിന്നാലെ ചൊവ്വാ​ഴ്ച 320 രൂപ കുറയുകയും ചെയ്തു.

പവന് 59,640 രൂപയായിരുന്നു സ്വർണത്തിന് കേരളത്തിലെ സർവകാല റെക്കോഡ് വില. ഗ്രാമിന് 7455 രൂപയും. കഴിഞ്ഞ വർഷം ഒക്ടോബർ 31നായിരുന്നു സ്വർണം ഈ ചരിത്ര വില തൊട്ടത്.

2024ൽ വൻ നേട്ടമാണ് മഞ്ഞ ലോഹം ഉണ്ടാക്കിയത്. ഒരു വർഷത്തിനുള്ളിൽ സ്വർണത്തിന്റെ വില 26 ശതമാനം ഉയർന്നിരുന്നു. കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിയതും ആഗോളതലത്തിലെ സംഘർഷങ്ങളും റിസർവ് ബാങ്ക് ഉൾ​പ്പടെയുളളവയുടെ വായ്പനയവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. 2025ലും സ്വർണത്തിന് വൻ വില വർധനയുണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - todays gold price
Next Story