Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെമ്മറി വില 'നൂറ്റാണ്ടിലെ വലിയ വെള്ളപ്പൊക്കം': ആപ്പിൾ ഉപകരണങ്ങളുടെ വില വർധിപ്പിച്ചതിന്‍റെ കാരണം വിശദമാക്കി ടിം കുക്ക്

text_fields
bookmark_border
മെമ്മറി വില നൂറ്റാണ്ടിലെ വലിയ വെള്ളപ്പൊക്കം: ആപ്പിൾ ഉപകരണങ്ങളുടെ വില വർധിപ്പിച്ചതിന്‍റെ കാരണം വിശദമാക്കി ടിം കുക്ക്
cancel

ആപ്പിൾ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില വിവിധ രാജ്യങ്ങളിൽ ക്രമാനുഗതമായി വർധിപ്പിച്ചു വരികയാണ്. അടുത്തിടെ, ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഐ പാഡുകൾ, മാക്കുകൾ, ആപ്പിൾ ടിവി, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ വിലയിൽ വലിയ വർധനവാണ് അനുഭവപ്പെട്ടത്. കൂടാതെ ഐഫോൺ 17ന്‍റെ വില വർധനവും ഉടൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഉൽപ്പന്നങ്ങളുടെ വില കൂട്ടാൻ തങ്ങൾ ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാൽ മെമ്മറി ഘടകങ്ങളുടെ വില വർധനവ് അധികച്ചെലവ് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ തങ്ങളെ നിർബന്ധിതരാക്കിയെന്നുമാണ് ആപ്പിൾ സി.ഇ.ഒ. ടിം കുക്ക് പറയുന്നത്. മെമ്മറി വില വർധനവിനെ, 'നൂറ്റാണ്ടിലെ വലിയ വെള്ളപ്പൊക്കം' എന്ന് ടിം കുക്ക് വിശേഷിപ്പിച്ചു.

തങ്ങളുടെ ലാഭവിഹിതമോ മൊത്തത്തിലുള്ള ലാഭമോ സംരക്ഷിക്കാൻ മാത്രമാണ് വില വർധനവ് എന്ന് കുക്ക് വെളിപ്പെടുത്തി. വില എത്രത്തോളം വർധിപ്പിക്കണമെന്ന് തീരുമാനിക്കുന്നതിന് മുമ്പ് യൂനിറ്റുകൾ, വരുമാനം, മാർജിൻ എന്നിങ്ങനെ കമ്പനി നിരവധി ഘടകങ്ങൾ വിലയിരുത്തുന്നുണ്ട്.

ഡി.ആർ.എ.എം, നാൻഡ് സ്റ്റോറേജ് ചിപ്പുകൾ പോലുള്ള മെമ്മറി ഘടകങ്ങളുടെ വില ഇനിയും ഉയരുമെന്നും അത് നിർമിത ഉപകരണങ്ങളുടെ വില വർധിപ്പിക്കുമെന്നും ആപ്പിൾ പ്രതീക്ഷിക്കുന്നു. വില ബാലൻസ് ചെയ്യുന്നതിനായി കുറഞ്ഞ വിലയ്ക്ക് മുമ്പ് വാങ്ങിയ ഘടകങ്ങളുടെ ശേഖരം കമ്പനി കരുതിവെച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഐഫോൺ 18 പ്രോ, ഐഫോൺ ഫോൾഡ് മോഡലുകളുടെ വില വർധിക്കുമോ എന്ന് ആപ്പിൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ, ജപ്പാനിൽ ആപ്പിൾ ഐഫോൺ 17 മോഡലുകളുടെ വില വർധിപ്പിച്ചിട്ടുണ്ട്, ഈ പ്രവണത മറ്റ് മേഖലകളിലേക്കും തുടർന്നേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tim Cook explains the reason for increasing the prices of Apple devices
Next Story