'കേരളം മാറിയോ': ഓണത്തിന് ഇക്കുറി ആജിയോ തൈക്കൂടം ബ്രിഡ്ജുമായി കൈകോർക്കുന്നു
text_fieldsകൊല്ലം: എല്ലാ വർഷവും കേരളം ആഘോഷത്തോടെയുമാണ് ഓണക്കാലത്തെ വരവേൽക്കുന്നത്. ഇത്തവണത്തെ ഓണത്തിന് പ്രത്യേകതകൾ ഏറെയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഫാഷൻ ബ്രാൻഡായ ആജിയോയും കേരളത്തിലെ ഏറ്റവും മികച്ച റോക്ക് ബാൻഡായ തൈക്കൂടം ബ്രിഡ്ജും ചേർന്ന് നിർമിച്ച സംഗീതശിൽപമായ 'കേരളം മാറിയോ'ക്കൊപ്പം ദക്ഷിണേന്ത്യൻ സിനിമ ലോകത്തിലെ പുതിയ മുഖമായ കല്യാണി പ്രിയദർശനും കൈകോർക്കുകയാണ്.
പുതുമയും ഫാഷനും എല്ലാം ഒന്നിച്ച് ചേരുന്ന ഒരപൂർവ ദൃശ്യചാരുതയാണ് ഈ ഓണക്കാലത്ത് ആജിയോ കേരളത്തിലെത്തിക്കുന്നത്. 'കേരളം മാറിയോ' എന്ന ചോദ്യത്തിന് കേരളം മാറിക്കഴിഞ്ഞു എന്ന വെല്ലുവിളി ഏറ്റെടുക്കാൻ തന്നെ ആജിയോ തയാറായിക്കഴിഞ്ഞു എന്നതിന് അടിവരയിടുകയാണ് ഈ സംരംഭത്തിലൂടെ. കേരളത്തിന്‍റെ സാമൂഹികവും സാംസ്കാരികവുമായ തലങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ തൊട്ടറിയാൻ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ഉദ്ദേശ്യലക്ഷ്യം. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമുള്ള എല്ലാ ചാനലുകളിലും 2.5 മിനിറ്റ് ദൈർഘ്യമുള്ള മ്യൂസിക് വീഡിയോയും 30 സെക്കൻഡ് ദൈർഘ്യമുള്ള ടി.വി പരസ്യങ്ങളുമായി ഈ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്.
ഇതിലെ ഗാനവുമായി സമന്വയിപ്പിച്ച്, പരമ്പരാഗത കസവുകൾക്കും മുണ്ടുകൾക്കും ആധുനികമായ ചുവടുവെപ്പ് നൽകുന്ന ഒരു പുത്തൻ ഓണശേഖരം ആജിയോ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്. ആജിയോയുടെ ഓണശേഖരത്തിൽ ഫ്യൂഷൻ വസ്ത്രങ്ങൾ, പാശ്ചാത്യ വസ്ത്രങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ, ഡെനിംസ്, അത്ലീഷർ, കാഷ്വൽസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി വിപുലമായ ശ്രേണി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം, മികച്ച തരം വസ്ത്രങ്ങൾ, സ്വർണ നാണയങ്ങൾ, വാച്ചുകൾ, വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു.
'കേരളം മാറിയോ' കാമ്പെയ്ൻ കേരളത്തിന്‍റെ സാംസ്കാരിക രംഗത്തെ പരീക്ഷണങ്ങളോടുള്ള ആദരവിന്‍റെ പ്രതീകമാണ്. പാരമ്പര്യവും ആധുനികതയും ഒത്ത് ചേരുന്ന മലയാളി സംസ്കാരത്തിന്‍റെ വികസന മുഖത്തിന് ഈ ഗാനം ആദരവ് അർപ്പിക്കുന്നു. സംഗീതമോ കലയോ നൃത്തമോ ഫാഷനോ ഭാഷയോ മതമോ എന്തുമാകട്ടെ, കേരളം എന്നും ചലനാത്മകവും പരീക്ഷണാത്മകവുമാണ്. അഭിമാനത്തോടെ സർഗ്ഗാത്മകത, അഭിമാനത്തോടെ പാരമ്പര്യം, അഭിമാനത്തോടെ പുരോഗമനം ഇതാണ് അജിയോയുടെ മുദ്രാവാക്യം. മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്‍റെ സ്റ്റൈൽ പാർട്ണർ ആയതിൽ ആജിയോക്ക് അഭിമാനമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

