Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രേഖകൾ കൈമാറിയാൽ കേരളത്തിനുള്ള ജി.എസ്.ടി കുടിശിക നൽകുമെന്ന് കേന്ദ്ര ധനമന്ത്രി

text_fields
bookmark_border
Nirmala Sitharaman
cancel

ന്യൂഡൽഹി: രേഖകൾ കൈമാറിയാൽ കേരളത്തിനുള്ള ജി.എസ്.ടി കുടിശിക നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ജി.എസ്.ടി സംബന്ധിച്ച് ലോക്സഭയിൽ ശശി തരൂർ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് ധനമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ജി.എസ്.ടി ഇനത്തിൽ 780.49 കോടി രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളത്.

ജി.സ്.ടി കുടിശിക വിഷയം സംസ്ഥാന ധനമന്ത്രി താനുമായി സംസാരിച്ചിരുന്നു. കുടിശിക സംബന്ധിച്ച രേഖകൾ തയാറാക്കി കേന്ദ്രത്തിന് സമർപ്പിക്കാൻ സംസ്ഥാനത്തെ ഉദ്യോഗസ്ഥർ വൈകുന്നതാണ് കാരണം. രേഖകൾ കൈമാറാതെ കുടിശിക അനുവദിക്കാൻ സാധിക്കില്ല. കുടിശിഖ സംബന്ധിച്ച രേഖകൾ തന്‍റെ കെട്ടികിടപ്പില്ലെന്നും കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാട്ടി.

ജി.എസ്.ടി നഷ്ടപരിഹാര വകയിലുള്ള എല്ലാ കുടിശികയും സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും നിലവിൽ 2017 മുതൽ 4,439 കോടി രൂപ മൊത്തം കുടിശികയുണ്ടെന്നും ധനമന്ത്രി പറഞ്ഞതായി ശശി തരൂർ വ്യക്തമാക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Union Finance Minister said that the GST dues for Kerala will be paid if the documents are handed over
Next Story