Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപെട്രോൾ, ഡീസൽ നികുതി...

പെട്രോൾ, ഡീസൽ നികുതി കുറക്കില്ലെന്ന് കേന്ദ്ര സർക്കാർ

text_fields
bookmark_border
dharmendra pradhan
cancel

ന്യൂഡൽഹി: റെക്കോഡ്​ വിലക്കയറ്റമാണെങ്കിലും പെട്രോൾ, ഡീസൽ എക്​സൈസ്​ തീരുവ കുറക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്​ കേന്ദ്ര സർക്കാർ. കേന്ദ്രം എക്​സൈസ്​ തീരുവ കൂട്ടിയതുപോലെ സംസ്​ഥാനങ്ങൾ മൂല്യവർധിത നികുതിയായ വാറ്റും കൂട്ടിയിട്ടുണ്ട്​. വികസനാവശ്യങ്ങൾ മുൻനിർത്തിയാണ്​ നികുതി കൂട്ടുന്നതെന്നും രാജ്യസഭയിൽ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ന്യായീകരിച്ചു.

അന്താരാഷ്​ട്രതലത്തിലെ ഏറ്റക്കുറച്ചിലുകൾക്ക്​ അനുസൃതമായി വിലമാറ്റം ഉണ്ടാകുന്നുണ്ടെന്ന വിശദീകരണമാണ്​ മന്ത്രി നൽകിയത്​. എന്നാൽ, കോവിഡി​​െൻറ തുടക്കകാലമായ കഴിഞ്ഞ മാർച്ച്​ മുതൽ ഇതുവരെ പെട്രോളിന്​ ശരാശരി 18.01 രൂപയും ഡീസലിന്​ 15.44 രൂപയും വർധിച്ചിട്ടുണ്ട്​.

ഏപ്രിലിൽ അസംസ്​കൃത എണ്ണവില രാജ്യാന്തരതലത്തിൽ കുത്തനെ ഇടിഞ്ഞതി​െൻറ പ്രയോജനംപോലും സർക്കാർ ഉപയോക്താക്കൾക്ക്​ ലഭ്യമാക്കിയില്ല. 11 മാസമായി ​ഇന്ധനവിലയിൽ കുറവുണ്ടായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil pricepetrol taxdiesel tax
News Summary - The central government has said it will not reduce petrol and diesel taxes
Next Story