Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഹഫർ അൽ ബാത്തിനിൽ സൗദി...

ഹഫർ അൽ ബാത്തിനിൽ സൗദി ലുലുവി​ന്‍റെ 33-ാമത് ശാഖ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
lulu hyper market
cancel
camera_alt

ഹഫർ അൽ ബാത്തിനിൽ സൗദി ലുലുവി​ന്‍റെ 33-ാമത് ശാഖ ഗവർണർ മൻസൂർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽ സഊദ് ഉദ്ഘാടനം ചെയ്യുന്നു, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ എം.എ. യൂസഫലി, ഹഫർ മേയർ എൻജി. ഖലാഫ് ഹംദാൻ ഉത്തൈബി തുടങ്ങിയവർ സമീപം

ഹഫർ: സൗദി അറേബ്യയിലെ ലുലു ഹൈപ്പർ മാർക്കറ്റി​ന്‍റെ 33-ാമത് ശാഖ കിഴക്കൻ പ്രവിശ്യയിലെ ചരിത്രപ്രസിദ്ധമായ ഹഫർ അൽ ബാത്വിനിൽ നടന്ന വർണശബളമായ ചടങ്ങിൽ രാജ്യത്തിന് സമർപ്പിച്ചു. വിഖ്യാതമായ അൽ ഒത്തൈം മാളിൽ 1,20,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ലുലു പ്രവർത്തിക്കുന്നത്. ഹഫർ അൽ ബാത്തിൻ ഗവർണർ മൻസൂർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽ സഊദ് ഉദ്ഘാടനം നിർവഹിച്ചു.

ഹഫർ മേയർ എൻജി. ഖലാഫ് ഹംദാൻ ഉത്തൈബിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ എം.എ. യൂസഫലി അതിഥികളെ വരവേറ്റു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും കിഴക്കൻ പ്രവിശ്യ ഗവർണർ സഊദ് ബിൻ നായിഫിന്‍റെയും സഹായത്തിനും ഉപദേശനിർദേശങ്ങൾക്കും നന്ദി പറഞ്ഞ യൂസഫലി, മികച്ച സാമ്പത്തിക ശക്തിയായി കുതിച്ചുയർന്ന സൗദിയുടെ നേട്ടത്തിന് പിറകിലെ ഭരണാധികാരികളുടെ അർപ്പണത്തെ പ്രശംസിച്ചു.


പഴം, പച്ചക്കറി, ബേക്കറി, മത്സ്യമാംസ ഉൽപ്പന്നങ്ങൾ, ഗാർഹികോപകരണങ്ങൾ, ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ എന്നിവ ലുലു ഹൈപ്പർ മാർക്കറ്റിൽ ലഭ്യമാണ്. ജൈവ സംരക്ഷണത്തിനും ഭക്ഷ്യ സുരക്ഷക്കും പ്രാധാന്യം നൽകുന്ന ലുലു സൗദിയിൽ പ്രാദേശിക ഭക്ഷ്യോൽപ്പന്നങ്ങളുടെ വിപണനത്തിനും സൗകര്യമൊരുക്കി. സൗദി മാംസോൽപ്പന്നങ്ങൾ, പ്രാദേശികമായ ജൈവ പച്ചക്കറികൾ എന്നിവയും ലുലു സ്​റ്റോറിൽ ലഭ്യമാണ്. ‘ആദ്യം വാങ്ങുക, പിന്നീട് പണം നൽകുക (ടാബ്ബി)’ എന്ന തരത്തിലുള്ള ഇൻസ്​റ്റാൾമെൻറ്​ സൗകര്യവും ലുലുവി​െൻറ പ്രത്യേകതയാണ്.


2,500 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും 26 ചെക് ഔട്ട് കൗണ്ടറുകളും ഹഫർ അൽ ബാത്വിനിലെ പുതിയ ലുലുവിൽ ഉണ്ട്. സൗദിയുടെ പരമ്പരാഗത തയ്യൽ കരകൗശല വസ്തുക്കളുടെ മോട്ടീവുകൾ ഉദ്‌ഘാടനത്തിന് സജ്ജമാക്കിയിരുന്നു. ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷഹീം മുഹമ്മദ്, കിഴക്കൻ പ്രവിശ്യ റീജ്യണൽ ഡയറക്ടർ മൊയീസ് നൂറുദ്ദീൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi LuluLulu Hyper MarketHafar Al Batin
News Summary - The 33rd branch of Saudi Lulu was inaugurated in Hafar Al Batin
Next Story