Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Jack Ma
cancel
Homechevron_rightBusinesschevron_rightBiz Newschevron_rightചൈനീസ്​...

ചൈനീസ്​ സർക്കാറിനെതിരായ വിമർശനം; ജാക്ക്​ മായെ കാണാനില്ല, അഭ്യൂഹങ്ങൾ പലവിധം

text_fields
bookmark_border

ബെയ്​ജിങ്​: ​ൈചനീസ്​ സർക്കാറിനെതിരായ വിവാദ പരാമർശത്തിന്​ ശേഷം ആലിബാബ സ്​ഥാപകനും ചൈനീസ്​ ടെക്​ കോടീശ്വരനുമായ ജാക്ക്​ മായെ രണ്ടുമാസത്തോളമായി പൊതുപരിപാടികളിൽ കാണാനില്ലെന്ന്​ റിപ്പോർട്ടുകൾ. ജാക്ക്​ മാ അവതരിപ്പിച്ചിരുന്ന ടാലൻറ്​ ഷോ ആയ ആഫ്രിക്കൻ ബിസിനസ്​ ഹീറോസിന്‍റെ അവസാന എപ്പിസോഡിൽ പ​ങ്കെടുക്കാത്തതും ദുരൂഹത വർധിപ്പിക്കുന്നു. പൊതുവേദികളിൽ അദ്ദേഹത്തെ കാണാത്തതിൽ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്​.

ഒക്​ടോബർ 24ന്​ നടന്ന ബിസിനസ്​ കോൺഫറൻസിൽ ജാക്ക്​ മാ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ചൈനയുടെ നിയന്ത്രണത്തിലുള്ള ബാങ്കുകൾ അവസരങ്ങൾ നഷ്​ടപ്പെടുത്തുന്നുവെന്നായിരുന്നു പരാമർശം. ചൈനീസ്​ കമ്യൂണിസ്റ്റ്​ പാർട്ടിയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ വ്യാപാര നിയന്ത്രണ കൗൺസിൽ കാലഹരണപ്പെട്ട ശിലായുഗത്തിന്​ സമാനമായ അടിസ്​ഥാന തത്വങ്ങളിലാണ്​ പ്രവർത്തിക്കുന്നത്​. സാമ്പത്തിക രംഗം വ്യവസായിക കാലഘട്ടത്തിന്‍റെ പാരമ്പര്യമാണെന്നും അടുത്ത തലമുറക്കായി പുതിയ സംവിധാനം രൂപപ്പെടുത്തണമെന്നും നിലവിലെ സംവിധാനത്തിൽ പരിഷ്​കരണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജാക്ക്​ മായുടെ വിമർശനത്തിന്​ പിന്നാലെ അദ്ദേഹത്തിന്‍റെ ആന്‍റ്​ ഗ്രൂപ്പിനെതിരെ കടുത്ത പ്രതിരോധ നടപടികൾ ചൈനീസ്​ സർക്കാർ സ്വീകരിച്ചതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. പരാമർശം കമ്പനികളുടെയും അവരുടെ ഉപകമ്പനികളുടെയും വരുമാനത്തെ വൻതോതിൽ പ്രതികൂലമായി ബാധിച്ചു. ഓഹരി മൂല്യവും കൂപ്പുകുത്തി. നഷ്​ടം കനത്തതോടെ അതിസമ്പന്നരുടെ പട്ടികയിൽനിന്നും ജാക്ക്​ മാ പിറകിലേക്ക്​ പോയിരുന്നു. ഇതിനുശേഷം ജാക്ക്​ മായെ പൊതുവേദികളിൽ കണ്ടിട്ടില്ല.

ജാക്ക്​ മാക്ക്​ പകരം ആലിബാബ എക്​സിക്യൂട്ടീവായ ലൂസി പെൻങിനെയാണ്​ ആഫ്രിക്കൻ ബിസിനസ്​ ഹീറോസിൽ ജഡ്​ജായി അവതരിപ്പിച്ചത്​. വെബ്​പേജിൽ പരിപാടിയുടെ ജഡ്​ജിങ്​ പാനലിൽനിന്ന്​ ജാക്ക്​മായുടെ ചിത്രവും ഒഴിവാക്കി. എന്നാൽ സമയ ഷെഡ്യൂളിലെ മാറ്റം കാരണമാ​ണ്​ ജാക്ക്​ മാ​ പരിപാടിയുടെ അവസാന എപ്പിസോഡിൽ പ​ങ്കെടുക്കാതിരുന്നതെന്ന്​ ആലിബാബ വക്താവ്​ ഫിനാൻഷ്യൽ ടൈംസിനെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlibabaJack MaChina
News Summary - Tech billionaire Jack Ma missing after criticising China
Next Story