Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടാറ്റാ സൺസിന്‍റെ ഓഹരി വിപണി ലിസ്റ്റിങ് ഒഴിവാക്കാൻ വൻ പുനഃസംഘടനക്ക് നീക്കവുമായി ടാറ്റാ ട്രസ്റ്റ്

text_fields
bookmark_border
ടാറ്റാ സൺസിന്‍റെ ഓഹരി വിപണി ലിസ്റ്റിങ് ഒഴിവാക്കാൻ വൻ പുനഃസംഘടനക്ക് നീക്കവുമായി ടാറ്റാ ട്രസ്റ്റ്
cancel

ടാറ്റാ സൺസിന്‍റെ 66 ശതമാനം ഓഹരികൾ കൈവശമുള്ള ടാറ്റാ ട്രസ്റ്റുകൾ കമ്പനിയെ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യാനുള്ള നിയന്ത്രണ ഏജൻസികളുടെ സമ്മർദം ഒഴിവാക്കുന്നതിനായി ഗ്രൂപ്പിന്‍റെ ഹോൾഡിങ് കമ്പനി പുനഃസംഘടിപ്പിക്കാൻ നിർദ്ദേശം മുന്നോട്ടുവെച്ചു. ടാറ്റാ ഇലക്ട്രോണിക്സ് സിസ്റ്റംസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് (TESS), ടാറ്റാ കൺസൾട്ടിങ് എഞ്ചിനീയേഴ്സ് എന്നീ രണ്ട് കമ്പനികളെ ടാറ്റാ സൺസ് പ്രൈവറ്റ് ലിമിറ്റഡുമായി (TSPL) ലയിപ്പിക്കുന്നതാണ് ഈ നിർദ്ദേശം. ഇതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് എൻ.ഒ.സി വാങ്ങുന്നത് ഉൾപ്പെടെയുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ട്രസ്റ്റുകൾ ടാറ്റാ സൺസ് ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

'ടാറ്റാ സൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 66% ഓഹരി പങ്കാളിത്തമുള്ള ഭൂരിപക്ഷ ഓഹരി ഉടമകൾ എന്ന നിലയിൽ കമ്പനിക്കായി ഒരു തന്ത്രപരമായ പുനഃസംഘടനാ പദ്ധതി ടാറ്റാ ട്രസ്റ്റുകൾ ഇന്ന് അവതരിപ്പിച്ചു. ഇത് നടപ്പിലാകുന്നതോടെ പുനഃസംഘടിപ്പിക്കപ്പെട്ട സ്ഥാപനം 'നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി' അല്ലെങ്കിൽ 'കോർ ഇൻവെസ്റ്റ്‌മെന്‍റ് കമ്പനി' അല്ലാതെയായി മാറും,' ടാറ്റാ ട്രസ്റ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഈ നിർദ്ദേശം നടപ്പിലായാൽ ടാറ്റാ സൺസ് ഗ്രൂപ്പിന്‍റെ മാതൃ കമ്പനി എന്ന നിലയിലുള്ള ചുമതലക്ക് പുറമെ സ്വന്തമായി മികച്ച ബിസിനസ് പ്രവർത്തനങ്ങളും വരുമാനവുമുള്ള ഒരു സ്ഥാപനമായി മാറുമെന്നും ഇതോടെ പുതിയ സ്ഥാപനത്തിന് നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി അല്ലെങ്കിൽ കോർ ഇൻവെസ്റ്റ്‌മെന്റ് കമ്പനി (CIC) എന്നീ മാനദണ്ഡങ്ങൾ ബാധകമല്ലാതാകുമെന്നും ടാറ്റാ ട്രസ്റ്റുകൾ വ്യക്തമാക്കുന്നു. ടാറ്റാ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യേണ്ടതുണ്ടോ, കമ്പനിയുടെ ഭാവി ഘടന എങ്ങനെയായിരിക്കണം എന്നീ കാര്യങ്ങളിൽ ടാറ്റാ സൺസും ടാറ്റാ ട്രസ്റ്റുകളും തമ്മിലും കമ്പനി ബോർഡിനുള്ളിലും അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഈ പുതിയ നീക്കം..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tata Trusts moves for major restructuring to avoid Tata Sons' stock market listing
Next Story