ജി.സി.സിയിൽ വേരുറപ്പിക്കാനൊരുങ്ങി ടാൽറോപ്
text_fieldsകൊച്ചി: കേരളത്തിൽ ശക്തമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2017 മുതൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ ടാൽറോപ് ജി.സി.സിയിൽ വേരുറപ്പിക്കാനൊരുങ്ങുന്നു. 2030 ഓടെ കേരളത്തെ ഒരു സിലിക്കൺ വാലി ആക്കി മാറ്റുകയാണ് ടാൽറോപിന്റെ ലക്ഷ്യം. ഇത് വളരെ വേഗം കൈവരിക്കാനാണ് മലയാളികൾ ഒരുപാടുള്ള ജി.സി.സിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ദുബൈയിലാണ് ഇതിന് തുടക്കം കുറിക്കുക.
140 സ്റ്റാർട്ടപ്പുകൾ ആരംഭിച്ച് അതിനുവേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കി കേരളത്തിൽ ഒരു ശക്തമായ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം വളർത്തിയെടുക്കുകയാണ് ടാൽറോപ്. ഇങ്ങനെ ഒരു സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം കേരളത്തിൽ ഉണ്ടാക്കി, കേരളത്തിൽ ഒരുപാടു സംരംഭങ്ങൾ വളർന്നുവരാൻ സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നത്.
അതുവഴി കേരളത്തിലെ ഉൽപന്നങ്ങളും സേവനങ്ങളും അന്താരാഷ്ട്ര വിപണിയിൽ എത്തിച്ച് കേരളത്തിൽ എല്ലാവർക്കും തൊഴിൽ ലഭ്യമാക്കുകയും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ആണ് ടാൽറോപിന്റെ ലക്ഷ്യം. നിക്ഷേപകരെ കണ്ടെത്താനായി ടാൽറോപിന്റെ സ്റ്റാർട്ടപ്പുകളെ ജി.സി.സിയിൽ കൃത്യമായി പരിചയപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

