സ്വിസ് ടൈം ഹൗസ് ഷോറൂം കോഴിക്കോട്ട് പ്രവർത്തനം തുടങ്ങി
text_fieldsസ്വിസ് ടൈം ഹൗസിന്‍റെ കോഴിക്കോട് ഷോറൂം ഉദ്ഘാടനം ചെയ്ത ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പി.എസ്. സലാഹുദ്ദീനും ഡയറക്ടർ മുഹമ്മദ് വസീഫും ആദ്യ വിൽപ്പന സീക്കോ പ്രോസ്പക്സ് വാച്ച് ലോറ നാച്ച്വറൽ േഫ്ലവേഴ്സ് എം.ഡി ഫലീബ് ജലീലിന് നൽകി നിർവഹിക്കുന്നു
കോഴിക്കോട്: സ്വിസ് ടൈം ഹൗസിന്‍റെ 33ാമത് ഷോറൂം കോഴിക്കോട് മാവൂർ റോഡിൽ പ്രവർത്തനം തുടങ്ങി. നാഷണൽ ഹോസ്പിറ്റലിന് മുൻവശത്തുള്ള ഷോറൂമിന്‍റെ ഉദ്ഘാടനം സ്വിസ് ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പി.എസ്. സലാഹുദ്ദീനും പത്നി ആബിതയും ചേർന്ന് നിർവഹിച്ചു.
ലഖ്നോവിലും കോയമ്പത്തൂരിലും കൂടാതെ ബംഗളൂരുവിൽ മൂന്ന് ഷോറൂമും ഈ വർഷം തുറക്കുമെന്ന് ചെയർമാൻ പി.എസ്. സലാഹുദ്ദീനും ഡയറക്ടർ മുഹമ്മദ് വസീഫും അറിയിച്ചു.
(സ്വിസ് ടൈം ഹൗസിന്‍റെ 33ാമത് ഷോറൂം ഉദ്ഘാടനം സ്വിസ് ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പി.എസ്. സലാഹുദ്ദീനും പത്നി ആബിതയും ചേർന്ന് നിർവഹിക്കുന്നു)
കോഴിക്കോട്ടെ ഷോറൂമിൽ ലോകോത്തര ബ്രാൻഡുകളായ ലോഞ്ചിനസ്, റാഡോ, ടിസോട്ട്, കാസിയോ, ഫോസിൽ, വിക്ടോറിനോസ് എന്നിവയുടെ വിപുലമായ ശേഖരമാണുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കാസിയോ വാച്ചിന് 30ഉം ഫോസിൽ വാച്ചിന് 40ഉം ശതമാനംവരെ ഇളവ് ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

