ലുലു ഹൈപ്പർ മാർക്കറ്റിൽ ‘സൂപ്പർ ഡേയ്സ്’ പ്രമോഷൻ ഡിസംബർ മൂന്നുവരെ
text_fieldsദോഹ: വിലക്കുറവിന്റെ മഹാമേളയായി ‘സൂപ്പർ ഡേയ്സ്’ പ്രമോഷന് തുടക്കംകുറിച്ച് ലുലു ഹൈപ്പർ മാർക്കറ്റ്. ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, ബ്യൂട്ടി ഫാഷൻ, ഗ്രോസറി മുതൽ ഫ്രഷ് ഫുഡ് വരെയുള്ള ഉൽപന്നങ്ങൾ ഉൾപ്പെടുത്തിയാണ് ഡിസംബർ മൂന്നു വരെ നീണ്ടുനിൽക്കുന്ന ‘സൂപ്പർ ഡേയ്സ്’ പ്രമോഷന് ഖത്തറിലെ മുഴുവൻ ലുലു ഹൈപ്പർ മാർക്കറ്റുകളിലും തുടക്കംകുറിച്ചത്.
ലുലു സ്റ്റോറുകൾക്കു പുറമെ ഓൺലൈൻ വഴിയും ‘സൂപ്പർ ഡേയ്സ്’ പ്രമോഷൻ ഉൽപന്നങ്ങൾ വാങ്ങാവുന്നതാണ്. ക്രിസ്മസിനെ വരവേറ്റുകൊണ്ടുള്ള ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് സീസണായ ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ്ങിന് അനുബന്ധമായാണ് ലുലുവിലും സൂപ്പർ ഡേയ്സ് വിൽപന ആരംഭിച്ചത്.
തങ്ങളുടെ ഉപഭോക്താക്കൾക്ക് വിവിധ ഉൽപന്നങ്ങൾ മികച്ച വിലക്കുറവിൽ ലഭ്യമാക്കുന്ന പ്രമോഷൻ അവതരിപ്പിക്കുന്നത് സന്തോഷകരമാണെന്ന് ലുലു ഹൈപ്പർ മാർക്കറ്റ് അധികൃതർ അറിയിച്ചു. ടെക്നോളജി, ഫാഷൻ, വീട്ടുപകരണങ്ങൾ, പലചരക്കുൽപന്നങ്ങൾ എന്നിങ്ങനെ പ്രധാന വിഭാഗങ്ങളിലുടനീളം കാര്യമായ കിഴിവുകൾ ഉറപ്പാക്കുന്നു. കൂടാതെ, എക്സ്ക്ലൂസിവ് ഓൺലൈൻ ഡിസ്കൗണ്ടുകളും ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതായി ലുലു വക്താവ് അറിയിച്ചു.
തിരക്കേറിയ ഷോപ്പിങ് സീസണിൽ മികച്ച ഉപഭോക്തൃ സേവനങ്ങൾ നൽകാൻ കൂടുതൽ ജീവനക്കാരുടെ സാന്നിധ്യവും ലുലു ഉറപ്പുനൽകുന്നു. റെഡിമേഡ് വസ്ത്രങ്ങൾ, സാരി, ചുരിദാർ, പാദരക്ഷകൾ, ലേഡീസ് ബാഗ്, കുട്ടികളുടെ ഉൽപന്നങ്ങൾ, തെരഞ്ഞെടുത്ത സൺ ഗ്ലാസ് എന്നീ വിഭാഗങ്ങളിൽ ‘ഹാഫ് പേ ബാക്ക്’ ഓഫറും നൽകുന്നു. 200 റിയാലിന്റെ ഷോപ്പിങ്ങിന് 100 റിയാൽ ഗിഫ്റ്റ് വൗച്ചർ ഉടൻ നൽകുന്നതാണ് ഈ ഓഫർ. അന്താരാഷ്ട്ര ബ്രാൻഡുകളും ലഭ്യമാണ്.

