ഈ യുവ ചൈനീസ് സംരംഭകൻ മിനിട്ടിൽ നേടുന്നത് 9 കോടിയലിധികം രൂപ; വാങ് നിങ് എങ്ങനെ ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണയറായി
text_fieldsമിനിട്ടിൽ 9 കോടിയിലധികം വരുമാനം നേടുന്ന ചൈനയിലെ ആദ്യ 10 സമ്പന്നരിലൊരാളായ വാങ് നിങിനെക്കുറിച്ചറിയാം. ആഗോള തരംഗം സൃഷ്ടിച്ച ലബുബു എന്ന കളിപ്പാട്ടത്തിന്‍റെ സൃഷ്ടാവാണ് വാങ്. പോപ് മാർട്ട് എന്ന കമ്പനിയുടെ സ്ഥാപകനാണ് ഈ സംരഭകൻ.
ലളിതമായി തുടങ്ങിയ ഒരു വര പിന്നീട് ഒരു ബ്ലൈൻഡ് ബോക്സ് ടോയ് ആയി മാറുകയായിരുന്നു. വളരെ വേഗം അത് ആളുകളുടെ മനം കവരുകയും ചെയ്തു. പ്രിയപ്പെട്ടവർക്ക് സർപ്രൈസ് നൽകുന്നതിനു വേണ്ടിയാണ് ഈ കളിപ്പാട്ടം വാങ്ങുന്നത്. തുറക്കുന്നതു വരെ അതിനുള്ളിലെന്താണെന്ന് ആർക്കും അറിയാൻ കഴിയില്ല. ലബുബുവിന്‍റെ വിജയം ഫോബ്സ് ബില്യണയർ പട്ടികയിൽ വാങിന് ഇടം പിടിച്ചു നൽകി. 2024ൽ7.59 ബില്യൺ ആസ്തി 2025ൽ 22.1 ബില്യണായി മാറി.
ലബുബുവിന്‍റെ വിജയം
ചൈനയിൽ മാത്രം ഒതുങ്ങുന്നതല്ല ലബുബു കളിപ്പാട്ടം. ഏഷ്യയിലും യൂറോപ്പിലും യു.എസിലുമൊക്കെ ഇതിന് ഫാൻസുണ്ട്. ഒരു മനുഷ്യന്‍റെ വലിപ്പമുള്ള ലബുബു പാവ വിറ്റു പോയത് 1.2 കോടി രൂപക്കാണ്.
ഹോങ്കോങിൽ നിന്നുള്ള കലാകാരനായ കാസിങ് ലങ് രൂപം കൊടുത്ത ദി മോൺസ്റ്റർ എന്ന ബുക്ക് സീരിസിലെ കഥാപാത്രമാണ് ലബുബുവിനു പിന്നിൽ. നോർഡിക് യക്ഷിക്കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ കഥാപാത്രത്തിന് രൂപം നൽകിയിട്ടുള്ളത്.
കെ പോപ് ഗ്രൂപ്പായ ബ്ലാക് പിങ്കിലെ ലിസ കയിൽ പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽഡപ്പെട്ടതോടെയാണ് ലബുബുവിന് ഇത്ര വളർച്ച ലഭിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ കിം കർദാഷിയൻ, റിഹാന, ദുഅ ലിപയുമൊക്കെ ട്രെന്‍റിന്‍റെ ഭാഗമായി. ഓരോ തവണയും പുതിയ ലബുബു ഡിസൈൻ പുറത്തിറങ്ങുമ്പോൾ അത് വാങ്ങാൻ ഫാൻസ് തിരക്ക് കൂട്ടി. സാധാരണ ലബുബുവിന്‍റെ വില 2500 രൂപയാണ്.
ചൈനയിലെ ബാങ്കിങ് മേഖലയെപ്പോലും ലബുബു തരംഗം സ്വാധീനിച്ചു. 50000 യുവാൻ നിക്ഷേപിക്കുന്നവർക്ക് ലബുബു ടോയ് സമ്മാനമായി നൽകുന്ന ഓഫർ പോലും ചൈനീസ് ബാങ്കുകൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

