Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്റ്റോക്കുള്ള മണ്ണെണ്ണക്ക് സംസ്ഥാന സർക്കാർ വില കൂട്ടി
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: മണ്ണെണ്ണയുടെ വില കേന്ദ്രസർക്കാർ കൂട്ടിയെന്ന കാരണം പറഞ്ഞ് റേഷൻ കടകളിൽ നേരത്തേ സ്റ്റോക് ചെയ്തിരുന്ന മണ്ണെണ്ണക്ക് സംസ്ഥാന സർക്കാർ വിലകൂട്ടി ഉത്തരവിറക്കി. മണ്ണെണ്ണ വില ഒറ്റയടിക്ക് 28 രൂപ വർധിച്ച് ലിറ്ററിന് 81 രൂപയായ സാഹചര്യത്തിൽ നിലവിൽ റേഷൻ കടകളിൽ ബാക്കിയുള്ള 8.45 ലക്ഷം ലിറ്ററിന് പുതിയ വില റേഷൻ വ്യാപാരികളുടെ കമീഷൻ ഇനത്തിൽനിന്ന് ഈമാസം പിടിക്കാനാണ് നിർദേശം.
അതേസമയം, 5.9 ലക്ഷം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്ക് നിലവിലെ 53 രൂപക്ക് വിൽക്കും. ബാക്കിയുള്ള 87 ലക്ഷം വരുന്ന കാർഡുകാർക്കായിരിക്കും കൂടിയ തുകക്ക് മണ്ണെണ്ണ വിൽക്കുക.
Next Story

