സ്‌പൈസ് ജെറ്റ് സർവിസുകൾക്ക് 30 മുതൽ പൂർണതോതിൽ പ്രവർത്തിക്കാം; ഡി.ജി.സി.എ നിയന്ത്രണം നീക്കി
text_fieldsന്യൂഡല്‍ഹി: ഈമാസം 30 മുതൽ സ്‌പൈസ് ജെറ്റ് സർവിസുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). തുടർച്ചയായ സാങ്കേതിക തകരാറുകളെ തുടർന്ന് സ്‌പൈസ് ജെറ്റ് വിമാന സർവിസുകൾക്ക് മൂന്നുമാസം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
നിലവിലുള്ള ഷെഡ്യൂളിന്‍റെ 50 ശതമാനം സർവിസുകൾക്ക് മാത്രമാണ് ഈകാലയളവിൽ പറക്കാൻ അനുമതി നൽകിയിരുന്നത്. ഒക്‌ടോബർ 30 മുതൽ എയർലൈന് പൂർണ ശേഷിയോടെ പ്രവർത്തിക്കാമെന്ന് ഡി.ജി.സി.എയെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ വിമാനങ്ങളില്‍ തുടര്‍ച്ചയായി സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഡി.ജി.സി.എ നടപടി സ്വീകരിച്ചത്.
നിയന്ത്രണ കാലയളവിൽ സുരക്ഷാ സംഭവങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ഡി.ജി.സി.എ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലൈയിൽ കമ്പനിയുടെ വിമാനങ്ങളിൽ ഒന്നിലധികം തവണ സാങ്കേതിക തകരാർ കണ്ടെത്തിയിരുന്നു. പിന്നാലെ ഡി.ജി.സി.എ സ്‌പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാൽ, മറുപടി തൃപ്തികരമാകാത്തതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

