ലുലു ഹൈപ്പർമാർക്കറ്റിൽ സ്പാനിഷ് ഫെസ്റ്റിന് തുടക്കം
text_fieldsലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച സ്പാനിഷ് ഫെസ്റ്റ് അംബാസഡർ ജാവിയർ ഗർബയോസ
സാഞ്ചസ് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിലെ ഏറ്റവും വലിയ റീട്ടെയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ സ്പാനിഷ് ഉൽപന്നങ്ങളുടെ മഹാമേളക്ക് തുടക്കമായി. നവംബർ ഒന്നുവരെ നീണ്ടുനിൽക്കുന്ന ‘ഫെസ്റ്റിവൽ ഓഫ് സ്പെയിൻ’ പ്രമോഷന്റെ ഉദ്ഘാടനം ലുലു പേൾ ഖത്തറിൽ ഖത്തറിലെ സ്പാനിഷ് അംബാസഡർ ജാവിയർ ഗർബയോസ സാഞ്ചസ് നിർവഹിച്ചു. സ്പാനിഷ് ബിസിനസ് കൗൺസിൽ അംഗങ്ങൾ, ഖത്തറിലെ സ്പാനിഷ് ചേംബർ ഓഫ് കോമേഴ്സ് പ്രതിനിധികൾ, ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.
സ്പാനിഷ് ബ്രാൻഡഡ് ഉൽപന്നങ്ങളുടെയും സ്പാനിഷ് രുചിവൈവിധ്യങ്ങളുടെയും വിപുലമായ ശേഖരം ഒരുക്കിയാണ് ലുലു ഹൈപ്പർമാർക്കറ്റുകളിലുടനീളം ‘ഫെസ്റ്റിവൽ ഓഫ് സ്പെയിൻ’ നടക്കുന്നത്. സ്പാനിഷ്, ഖത്തർ ദേശീയ പതാകകളും വിവിധ പ്രമേയങ്ങളിലെ കട്ടൗട്ടുകളും ബോർഡുകളും ഒരുക്കി ആകർഷകമായ അലങ്കാരങ്ങളോടെയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന വ്യാപാരമേള തുടരുന്നത്.
സ്പാനിഷ് സ്ട്രീറ്റ് ഫുഡ് സ്റ്റാളുകൾ, വേറിട്ട ഭക്ഷ്യവിഭവങ്ങളുടെ സ്വാദറിയാനുള്ള സാമ്പിൾ ബൂത്തുകൾ എന്നിവ സജ്ജീകരിച്ചാണ് വിവിധ ദേശക്കാരായ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നത്. ഫ്രഷ് ഫുഡ്, ചീസ്, ബ്രഡ്, വിവിധ പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവയും ലഭ്യമാണ്. സ്പാനിഷ് ഭക്ഷ്യവിഭവങ്ങളും ഉൽപന്നങ്ങളും അണിനിരത്തി വേറിട്ട വ്യാപാര മേള ഒരുക്കിയ ലുലു ഹൈപ്പർമാർക്കറ്റ് അധികൃതരെ അംബാസഡർ സാഞ്ചസ് അഭിനന്ദിച്ചു. സ്പെയിനിൽ ഏറെ ശ്രദ്ധേയമായ ബ്രാൻഡായി ലുലു മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

