Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
social commerce
cancel
Homechevron_rightBusinesschevron_rightBiz Newschevron_rightമുന്നോട്ടുകുതിച്ച്​...

മുന്നോട്ടുകുതിച്ച്​ സോഷ്യൽ കൊമേഴ്​സ്​; 2025ൽ വ്യാപാരം 1.2 ട്രില്യൺ ഡോളറിലെത്തും

text_fields
bookmark_border

ഫേസ്​ബുക്ക്​, ടിക്​ടോക്ക്​, വിചാറ്റ്​ തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യാപാരം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മറ്റു മേഖലയേക്കാൾ മൂന്നിരട്ടി വേഗത്തിൽ വളരുമെന്ന്​ കൺസൾട്ടിങ്​ കമ്പനിയായ ആക്‌സെഞ്ചർ പുറത്തുവിട്ട പഠനം വ്യക്​തമാക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്‍റെ പശ്ചാത്തലത്തിൽ പൂർണമായും നടക്കുന്ന ഇടപാടുകളെ സോഷ്യൽ കൊമേഴ്‌സ് എന്നാണ്​ വിളിക്കുന്നത്​.

2025ഓടെ ഇതു വഴിയുള്ള വിപണനം 1.2 ട്രില്യൺ ഡോളറിലെത്തും. 2021ൽ ഇത്​ 492 ബില്യൺ ഡോളറായിരുന്നു. ഈ പ്രവണതയെ പ്രധാനമായും നയിക്കുന്നത് ​പുതതലമുറയിലെ ഉപഭോക്താക്കളാണ്. ഇവരാണ്​ 62 ശതമാനവും ഈ മേഖലയിൽ പണം ചെലവഴിക്കുക.

സോഷ്യൽ നെറ്റ്‌വർക്കുകൾ വഴി വിൽക്കുന്ന ഏറ്റവും ജനപ്രിയമായ ഉൽപ്പന്നങ്ങളിൽ വസ്ത്രങ്ങൾ, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. സൗന്ദര്യവർധക വസ്തുക്കളുടെയും വ്യക്തിഗത പരിചരണത്തിനാവശ്യ​മായ ഉൽപ്പന്നങ്ങളുടെയും വിൽപ്പന കൂടുകയാണ്​. ഓൺലൈൻ ഇൻഫ്ലുവൻസേഴ്​സ്​ ഈ മേഖലയിൽ വളരെയധികം സ്വാധീനം ചെലുത്തുന്നു.

സർവേയിൽ പങ്കെടുത്തവരിൽ പകുതിയിലധികം പേരും കുത്തക വ്യാപാരികളെക്കാൾ ചെറുകിട ബിസിനസുകളെ പിന്തുണക്കുമെന്നും അവരിൽനിന്ന് വീണ്ടും വാങ്ങാൻ സാധ്യതയുണ്ടെന്നും വ്യക്​തമാക്കുന്നു. ഇത് പുതിയ ബ്രാൻഡുകളുടെ വളർച്ചക്കും സ്വീകാര്യതക്കും കാരണമാകും.

2021ൽ ഏകദേശം 3.5 ബില്യൺ ആളുകൾ സോഷ്യൽ മീഡിയ ഉപയോഗിച്ചതായും പ്രതിദിനം ശരാശരി രണ്ടര മണിക്കൂർ അതിൽ ഏർപ്പെട്ടതായും ആക്‌സെഞ്ചർ കണ്ടെത്തി. സോഷ്യൽ കൊമേഴ്‌സ്​ ​യു.കെയിലും യു.എസിലും ചൈനയേക്കാൾ കുറവാണ്​. പഠനപ്രകാരം ചൈനയിൽ 80 ശതമാനം സോഷ്യൽ മീഡിയ ഉപയോക്താക്കളും സോഷ്യൽ കൊമേഴ്‌സ് ഇടപാടുകൾ നടത്തുന്നുണ്ട്​.

സോഷ്യൽ കൊമേഴ്​സിന്‍റെ ഏറ്റവും വികസിത വിപണിയായി ചൈന തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ആക്‌സെഞ്ചർ പറഞ്ഞു. ഇന്ത്യ, ബ്രസീൽ തുടങ്ങിയ വികസ്വര വിപണികളിലും സോഷ്യൽ കൊമേഴ്​സ്​ ഉയർന്ന വളർച്ച രേഖപ്പെടുത്തി. ചൈന, ഇന്ത്യ, ബ്രസീൽ, യു.എസ്, യു.കെ എന്നിവിടങ്ങളിലെ 10,053 സോഷ്യൽ മീഡിയ ഉപയോക്താക്കളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social Commerce
News Summary - Social Commerce on the rise; By 2025, trade will reach $ 1.2 trillion
Next Story