Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്മാർട് ഫോൺ വില കുത്തനെ വർധിച്ചു: അറി‍യാം വിവിധ ബ്രാൻഡുകളുടെ പുതിയ വില

text_fields
bookmark_border
സ്മാർട് ഫോൺ വില കുത്തനെ വർധിച്ചു: അറി‍യാം വിവിധ ബ്രാൻഡുകളുടെ പുതിയ വില
cancel

ഇന്ത്യയിൽ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളായ സാംസങ്, ഷവോമി, റെഡ്മി, പോക്കോ, നത്തിങ്, വിവോ, ഓപ്പോ തുടങ്ങിയ കമ്പനികളുടെ ഫോണുകൾക്ക് വീണ്ടും വില വർധിപ്പിച്ചു.

സാംസങ്

ഗാലക്സി A57, A37 സീരീസുകൾക്ക് 3,000 രൂപ മുതൽ 5,000 രൂപ വരെയാണ് വർധിപ്പിച്ചത്. ഗാലക്സി A37: 8GB + 128GB മോഡലിന് 46,999 രൂപയും (പഴയ വില: 43,999), 8GB + 256GB മോഡലിന് 54,499 രൂപയും (പഴയ വില: 50,499), 12GB + 256GB മോഡലിന് 63,999 രൂപയുമായുമാണ് പുതിയ വില (പഴയ വില: 57,999). ഗാലക്സി A57: 8GB + 256GB മോഡലിന് 62,999 രൂപയും (പഴയ വില: 59,999), 12GB + 256GB മോഡലിന് 72,499 രൂപയുമായി (പഴയ വില: 67,999). ഗാലക്സി A07, A17, A27, F17 സീരീസുകൾക്ക് 1,000 രൂപ മുതൽ 14,500 രൂപ വരെ വില വർധിച്ചു.

നത്തിങ്

ഫോൺ (4a), (4a) പ്രോ, (4b) സീരീസുകൾക്ക് 1,000 രൂപ മുതൽ 5,000 രൂപ വരെയാണ് വർധിപ്പിച്ചത്.

ഷവോമി, റെഡ്മി, പോക്കോ

ഷവോമി പാഡ് 8, റെഡ്മി പാഡ് സീരീസ് ടാബ്‌ലെറ്റുകൾക്കും റെഡ്മി 15A സീരീസിനും 500 രൂപ മുതൽ 3,000 രൂപ വരെ വില കൂട്ടി. പോക്കോ C85x 5G മോഡലുകൾക്ക് 500 രൂപ വർധിച്ചു. 4GB + 64GB മോഡലിന് 14,999 രൂപയും (പഴയ വില: 14,499), 4GB + 128GB മോഡലിന് 15,999 രൂപയുമായി (പഴയ വില: 15,499).

വിവോ

T5X സീരീസിന് 3,000 രൂപ മുതൽ 4,000 രൂപ വരെ വില വർധിച്ചു. 6GB + 128GB മോഡലിന് 27,999 രൂപയും (പഴയ വില: 24,999), 8GB + 128GB മോഡലിന് 30,999 രൂപയും (പഴയ വില: 27,999), 8GB + 256GB മോഡലിന് 34,999 രൂപയുമായി (പഴയ വില: 30,999).

ഓപ്പോ

ഫൈൻഡ് X9s, X9 അൾട്രാ ഫോണുകൾക്ക് 5,000 രൂപ മുതൽ 10,000 രൂപ വരെ വില കൂട്ടി. X9s-ന്റെ 12GB + 256GB, 12GB + 512GB മോഡലുകൾക്ക് യഥാക്രമം 84,999 രൂപയും 94,999 രൂപയുമായി. X9 അൾട്രാ (12GB + 512GB) മോഡലിന്‍റെ പുതിയ വില 1,69,999 രൂപയാണ്.

ഡിറാം (DRAM), ഫ്ലാഷ് സ്റ്റോറേജ് ചിപ്പ്സെറ്റുകളുടെ ക്ഷാമം മൂലമുള്ള ഈ വിലക്കയറ്റം 2027ന്‍റെ രണ്ടാം പകുതി വരെ തുടരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. 2025ന്റെ മധ്യത്തോടെ സ്മാർട്ട്ഫോൺ ഘടകഭാഗങ്ങളുടെ വിലയിൽ 300 ശതമാനത്തിലധികം വർധനവാണ് ഉണ്ടായത്. വിലക്കയറ്റം മൂലം സ്മാർട്ട്ഫോൺ വിതരണത്തിൽ ഏകദേശം 16.5 ശതമാനം ഇടിവ് സംഭവിക്കുമെന്നാണ് കരുതപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - smart phone price hike
Next Story