ഷോപ്പിങ്ങിന് അൽ മീറയിൽ സ്മാർട്ട് കാർട്ട്
text_fieldsദോഹ: ഷോപ്പിങ്ങിന് സ്മാർട്ട് കാർട്ട് (ഷോപ്പിങ് ട്രോളി) അവതരിപ്പിച്ച് ഖത്തറിലെ അൽ മീറ. പുതുവർഷ സമ്മാനമായി അൽ മീറയുടെ വക്റ സൗത്ത് ബ്രാഞ്ചിലാണ് ഉപഭോക്താക്കൾക്ക് അത്യാധുനിക സൗകര്യങ്ങളോടെ ഷോപ്പിങ് നടത്താൻ കഴിയുന്ന കാർട്ടർ അവതരിപ്പിച്ചത്.
ലണ്ടൻ ആസ്ഥാനമായ വീവി ടെക് കമ്പനിയുടെ ഉൽപന്നം മേഖലയിൽതന്നെ ആദ്യമായാണ് ഖത്തറിലൂടെ എത്തുന്നത്. ചില്ലറ ഷോപ്പിങ്ങിൽ ഉപഭോക്താവിന് എറെ വിവരങ്ങൾ വിരൽത്തുമ്പിൽ നൽകുന്നതാണ് സ്മാർട്ട് കാർട്ടർ. തള്ളി നടക്കാവുന്ന കാർട്ടറിന് മുകളിൽ സ്ഥാപിക്കുന്ന ടച്ച് സ്ക്രീൻ നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. ബാർകോഡ് റീഡർ, കാമറ, ടച്ച് സ്ക്രീൻ ഉൾപ്പെടെ സംവിധാനത്തിലൂടെ ഓരോ ഉൽപന്നവും വിശദാംശങ്ങൾ അറിഞ്ഞ് തിരഞ്ഞെടുക്കാം. ഒപ്പം ചെക്കൗട്ടിലെ കാലതാമസവും മറ്റും ഒഴിവാക്കാനും പുതിയ പ്രമോഷൻ അറിയാനും ഇതുവഴി കഴിയും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

