കൊച്ചി: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വന്‍ ഇടിവ് രേഖപ്പെടുത്തിയ ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വർധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയ വില.
രണ്ടു ദിവസത്തിനിടെ 1,280 രൂപ പവന് കുറഞ്ഞിരുന്നു. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില.
Latest Video: