Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബിസിനസ്​ തുടങ്ങാൻ...

ബിസിനസ്​ തുടങ്ങാൻ നടപടി ലളിതം

text_fields
bookmark_border
ബിസിനസ്​ തുടങ്ങാൻ നടപടി ലളിതം
cancel
Listen to this Article

മാന്യമായ ഏത്​ ബിസിനസിനും വളരാൻ വളക്കൂറുള്ള മണ്ണാണ്​ യു.എ.ഇയുടേത്​. പക്ഷെ, ഇവിടത്തെ നിയമങ്ങൾ വളരെ കർശനമാണ്​. അത്​ പാലിക്കുന്നവർക്ക്​ എല്ലാ പിന്തുണയും ഇവിടത്തെ സർക്കാറിന്‍റെ ഭാഗത്ത്​ നിന്നുണ്ടാകുമെന്നതിൽ സംശയമില്ല. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്​ യു.എ.ഇയിലെ നിയമങ്ങളെ കുറിച്ച്​ കൃത്യമായ ധാരണ ആവശ്യമാണ്​. വ്യക്​തിപരമായി ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കു​മ്പോൾ ഉണ്ടാകുന്ന സമയനഷ്ടവും റിസ്കും ഒഴിവാക്കുന്നതിന്​ മികച്ച കൺസൽട്ടൻസിയുടെ സഹായം തേടുകയാണ്​ ഉചിതം​.

ബിസിനസ്​ കൺസൽട്ടൻസി രംഗത്ത്​ 20 വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള സ്ഥാപനമാണ് ​ അജ്​മാനിൽ പ്രവർത്തിക്കുന്ന അൽ മനാമ ബിസിനസ്​ കൺസൽട്ടൻസി. ഏത്​ സംരംഭകനും ലൈസൻസ്​ നേടുന്നതിന്​ ഉൾപ്പെടെ എല്ലാ തരം നടപടിക്രമങ്ങളും പൂർത്തിയാക്കാനുള്ള​ കൃത്യമായ മാർഗനിർദേശങ്ങൾ നൽകാൻ പ്രാപ്​തരായ ജീവനക്കാരാണ്​ അൽ മനാമ ബിസിനസ്​ കൺസൽട്ടൻസിയുടെ ഏറ്റവും വലിയ മേൻമ. ​അൽ മനാമയിൽ നിന്ന്​ സേവനം തേടുന്നവർക്കായി ആകർഷകമായ സമ്മാനങ്ങളുമായി ലക്കി ഡ്രോ ക്യാമ്പയ്​നും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്​.

നവംബർ 10 മുതൽ ജനുവരി ഒമ്പത് വരെ​ നീണ്ടു നിൽക്കുന്ന രണ്ട്​ മാസത്തെ ക്യാമ്പയ്​നിൽ പ​ങ്കെടുക്കുന്നവരിൽ നിന്ന്​ തെരഞ്ഞെടുക്കുന്നവർക്ക്​ ഒന്നാം സമ്മാനമായി സ്വർണ നാണയം, രണ്ടാം സമ്മാനം ​ ബുർജ്​ ഖലീഫ, മിറാക്ക്​ൾ ഗാർഡൻ പ്രവേശന ടിക്കറ്റുകൾ (രണ്ട്​ പേർക്ക്​), മൂന്നാം സമ്മാനമായി ഡിന്നർ സെറ്റ്​ (മൂന്ന് ​പേർക്ക്​) എന്നിവ ലഭിക്കും. കൂടാതെ ക്യാമ്പയ്​ൻ കാലളവിൽ ഫ്രീ​സോൺ ലൈസൻസിന്​ അപേക്ഷിക്കുന്നവർക്ക്​ ഗോൾഡ്​ കോയിനും സൗജന്യമായി ബിസിനസ്​ കൺസൾട്ടിങ്ങും ലഭിക്കും. മെയിൽൻലാൻഡിലും, ഫ്രീസോണിലും ബിസിനസ്​ തുടങ്ങുന്നതിന്​ ആവശ്യമായ നിർദേശങ്ങളും പിന്തുണയും, വിസ, പി.ആർ.ഒ സേവനങ്ങൾ, ട്രാവൽ ആൻഡ്​ ഹോളിഡേ പാക്കേജുകൾ, സർട്ടിഫിക്കറ്റ്​ അറ്റസ്​റ്റേഷൻ ആൻഡ്​ ട്രാൻസ്​ലേഷൻ സർവിസുകളിലാണ്​ അൽമനാമ ശ്രദ്ധകേന്ദ്രീകരിക്കുന്നത്​.

കൂടുതൽ വിവരങ്ങൾക്ക്​ 0547349001 | 800626262.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsBusiness News
News Summary - simple step to start business
Next Story