Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഷാർജ റിയൽ...

ഷാർജ റിയൽ എസ്​റ്റേറ്റ്​ എക്സിബിഷൻ; നിക്ഷേപകർക്ക് 50 ശതമാനം ഇളവ്​

text_fields
bookmark_border
ഷാർജ റിയൽ എസ്​റ്റേറ്റ്​ എക്സിബിഷനിൽ പ​ങ്കെടുക്കുന്നവർ (ഫയൽ ഫോട്ടോ)
cancel
camera_alt

ഷാർജ റിയൽ എസ്​റ്റേറ്റ്​ എക്സിബിഷനിൽ പ​ങ്കെടുക്കുന്നവർ (ഫയൽ ഫോട്ടോ)

ഷാർജ: എമിറേറ്റിൽ പ്രോപ്പർട്ടികൾ വാങ്ങാൻ പദ്ധതിയിടുന്ന നിക്ഷേപകർക്കും ഉപഭോക്​താക്കൾക്കും ഒരു സന്തോഷ വാർത്ത. ഈ മാസമാണ്​ വസ്തു വാങ്ങുന്നതെങ്കിൽ രജിസ്​ട്രേഷൻ ഫീസിൽ 50 ശതമാനം ഇളവ്​ ലഭിക്കും. ജനുവരി 17 മുതൽ 20 വരെ ഷാർജ എക്സ്​പോ സെന്‍ററിൽ നടക്കുന്ന ഷാർജ റിയൽ എസ്​റ്റേറ്റ്​ എക്സിബിഷനായ ‘ഏക്കേഴ്​സ്​ 2024’ൽ വെച്ച്​ പ്രോപർട്ടി വാങ്ങുന്നവർക്കാണ്​ ഷാർജ ചേംബർ ഓഫ്​ കൊമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രി രജിസ്​ട്രേഷൻ ഫീസിൽ 50 ശതമാനം ഇളവ്​ പ്രഖ്യാപിച്ചിരിക്കുന്നത്​.

റിയൽ എസ്​റ്റേറ്റ്​ മേഖലയെ പിന്തുണക്കുന്നതിന്‍റെ ഭാഗമായാണ്​ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചതെന്ന്​ ഷാർജ റിയൽ എസ്​റ്റേറ്റ്​ രജിസ്​ട്രേഷൻ ഡിപാർട്ട്​മെന്‍റ്​ ഡയറക്ടർ ജനറൽ അബ്​ദുൽ അസീസ്​ അഹമ്മദ്​ അൽ ശംസി പറഞ്ഞു.

എമിറേറ്റ് ഓരോ വർഷവും​ പുതിയ നിക്ഷേപങ്ങളും മൂലധനവും ആകർഷിക്കുന്നതിൽ മുൻപന്തിയിലാണ്​​. കൂടാതെ ജനസംഖ്യയും വർധിക്കുകയാണ്​. അതിന്‍റെ ഫലമായി പാർപ്പിട യൂനിറ്റുകളുടെ ആവശ്യകതയും വർധിക്കുന്നു​.

ഇത്​ മനസിലാക്കി 2022 നവംബറിൽ ഷാർജ എക്സിക്യുട്ടീവ്​ കൗൺസിൽ പ്രമേയം ​പാസാക്കിയിരുന്നു. ഇതു പ്രകാരം എല്ലാ രാജ്യക്കാർക്കും എല്ലാത്തരം റിയൽ എസ്​റ്റേറ്റ്​ ഇടപാടുകളിലും പങ്കാളികളാകാനും ഭൂമി ഉൾപ്പെടെ സ്വന്തമാക്കാനും അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കഴിഞ്ഞ ഏതാനും വർഷങ്ങളായി വ്യവസായ, വാണിജ്യ, റസിഡൻഷ്യൽ മേഖലകളിൽ നിരവധി പദ്ധതികൾ എമിറേറ്റിൽ അവതരിപ്പിക്കപ്പെട്ടു​. എമിറേറ്റിലെ റിയൽ എസ്​റ്റേറ്റ്​ മേഖലയിലെ തുടർച്ചയായ വളർച്ചയെ പ്രതിഫലിപ്പിക്കുന്നതാണ്​ ഈ മുന്നേറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ റിയൽ എസ്​റ്റേറ്റ്​ ഡവലപ്പർമാർക്കുള്ള വിൽപന ഫീസ്​ 0.5 ശതമാനമാണ്​. യു.എ.ഇ, ജി.സി.സി പൗരൻമാർക്കുള്ള പർച്ചേസിങ്​ ഫീസ്​ ഒരു ശതമാനവും​. എന്നാൽ, എക്സിബിഷൻ സമയങ്ങളിൽ മറ്റ്​ രാജ്യക്കാർ രണ്ട്​ ശതമാനം മാത്രം രജിസ്​ട്രേഷൻ ഫീസ്​ നൽകിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാലു ദിവസങ്ങളിലായി നടക്കുന്ന എക്സിബിഷനിൽ യു.എ.ഇ, ഒമാൻ, ജോർദാൻ, ജോർജിയ, തുർക്കിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ റിയൽ എസ്​റ്റേറ്റ്​ കമ്പനികൾ 372ലധികം പുതിയ റിയൽ എസ്​റ്റേറ്റ്​ പദ്ധതികൾ പ്രദർശിപ്പിക്കും.

കൂടാതെ പാനൽ ചർച്ചകൾ, വർക്​ഷോപ്പുകൾ, അറബിക്​, ഇംഗ്ലീഷ്​ ഭാഷകളിലായി റിയൽ എസ്​റ്റേറ്റ്​ രംഗത്തെ വിദഗ്​ധരുടെ സംഭാഷണങ്ങൾ എന്നിവയും എക്സിബിഷന്‍റെ ഭാഗമായി നടക്കും.

ആവശ്യക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച്​ കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ എക്സിബിഷന്‍റെ വ്യാപ്തിയും വർധിപ്പിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsdiscountinvestorsReal Estate Exhibition
News Summary - Sharjah Real Estate Exhibition; 50 percent discount for investors
Next Story